'രാജ്യത്തിന്റെ സ്വത്വം മാറ്റാൻ മോദി സര്‍ക്കാര്‍ നോക്കേണ്ട'; ഇന്ത്യൻ ഹോക്കി ടീമിന്റെ നീല ജേഴ്‌സി കാവിയാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി
ഇന്ത്യൻ ഹോക്കി ടീമിന്റെ പരമ്പരാഗത നീല ജേഴ്‌സി മാറ്റി പുതിയ കാവി നിറത്തിലുള്ള ജേഴ്‌സി അവതരിപ്പിച്ച ഹോക്കി ഇന്ത്യയുടെ തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി രൂക്ഷവിമർശനവുമായി രംഗത്തെത്തി. രാജ്യത്തിന്റെ തനിമയും തനത് സ്വത്വവും മാറ്റിയെഴുതാൻ കേന്ദ്രസർക്കാർ നടത്തുന്ന വ്യാപക ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അവർ കുറ്റപ്പെടുത്തി. യൂണിഫോമുകൾ മാറ്റിയാലും വിദ്യാഭ്യാസ നയങ്ങളിലൂടെ ചരിത്രം തിരുത്താൻ നോക്കിയാലും അതിനെതിരെ രാജ്യത്തെ ചെറുപ്പക്കാർ പ്രതികരിക്കുമെന്നും, ജന്തർ മന്ദിറിലെ യുവജന പ്രക്ഷോഭങ്ങളിൽ ഉയർന്നത് ഈ രാജ്യത്തിന്റെ യഥാർത്ഥ ശബ്ദമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
നെതർലൻഡ്സിലും ബെൽജിയത്തിലുമായി നടക്കാനിരിക്കുന്ന എഫ്.ഐ.എച്ച് ഹോക്കി ലോകകപ്പിന് തൊട്ടുമുൻപാണ് പുരുഷ-വനിതാ ടീമുകളുടെ പ്രധാന ജേഴ്‌സിയുടെ നിറം ഹോക്കി ഇന്ത്യ മാറ്റിയത്. പതിറ്റാണ്ടുകളായി ഇന്ത്യൻ കായികരംഗത്തിന്റെ സവിശേഷ അടയാളമായി നിലനിന്നിരുന്ന 'ബ്ലൂ കിറ്റിന്' പകരമായാണ് കാവി നിറത്തിലുള്ള പുതിയ ജേഴ്‌സി പ്രഖ്യാപിച്ചത്. ഈ നീക്കം നിലവിൽ രാജ്യത്തെ രാഷ്ട്രീയ-കായിക മേഖലകളിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
ഹോക്കി ഇന്ത്യയുടെ ഈ തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വീരൻ റസ്ക്വിൻഹ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. നടപടിയെ "നാണക്കേട്" എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ലോക വേദിയിൽ ഇന്ത്യൻ ഹോക്കിയുടെ വ്യക്തിത്വവും സവിശേഷതയും നീല നിറമാണെന്നും അതിൽ മാറ്റം വരുത്തിയത് ദൗർഭാഗ്യകരമാണെന്നും ചൂണ്ടിക്കാട്ടി. റസ്ക്വിൻഹയുടെ പ്രതികരണം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ, പരമ്പരാഗത നീല ജേഴ്‌സി തന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് വൻതോതിൽ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.