'ഇത് പുതുയുഗ ബജറ്റ്' ; പുത്തന്‍ നിക്ഷേപങ്ങള്‍ക്ക് വഴി തുറക്കുമെന്ന് ജയ്ഹിന്ദ് ടി വി ചെയര്‍മാന്‍ അനിയന്‍ കുട്ടി
ദുബായ് : കേരളത്തില്‍ വലിയ നിക്ഷേപങ്ങള്‍ക്ക് വഴി തുറക്കുന്ന ബജറ്റാണ് ധനമന്ത്രി കൂടിയായ കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ അവതരിപ്പിച്ചതെന്ന് ദുബായ് കേന്ദ്രമായ പ്രമുഖ വ്യവസായിയും ജയ്ഹിന്ദ് ടി വി ചെയര്‍മാനുമായ അനിയന്‍ കുട്ടി പറഞ്ഞു. ദക്ഷിണേന്ത്യയിലെ പ്രധാന ഏവിയേഷന്‍-ലോജിസ്റ്റിക്‌സ് ഹബ്ബ് ആക്കി കേരളത്തെ മാറ്റാനുള്ള തീരുമാനം വലിയ നിക്ഷേപങ്ങളെ ആകര്‍ഷിപ്പിക്കും.
കൂടാതെ, ചെറുകിട സംരംഭകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും ഉണര്‍വേകുന്ന പ്രഖ്യാപനങ്ങളും ഈ ബജറ്റിനെ പുതുയുഗ പ്രതീക്ഷകള്‍ നല്‍കുന്ന ബജറ്റാക്കി മാറ്റി. ജനങ്ങളില്‍ അധികഭാരം അടിച്ചേല്‍പ്പിക്കാതെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയ ബജറ്റാണിതെന്നും അനിയന്‍കുട്ടി പറഞ്ഞു. പ്രവാസികളെ കൂടി പരിഗണിച്ച്, കേരളം ഏറെ കാത്തിരുന്ന ബജറ്റ് വഴി, പ്രവാസികള്‍ക്ക് കൂടുതല്‍ നിക്ഷേപം നടത്താന്‍ ആത്മവിശ്വാസം പകരുമെന്നും ജയ്ഹിന്ദ് ടി വി ചെയര്‍മാന്‍ കൂടിയായ അനിയന്‍ കുട്ടി പ്രതികരിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.