മന്ത്രി ജലീലിന്‍റേത് ഗുരുതര പ്രോട്ടോകോൾ ലംഘനം; മന്ത്രിസഭയിൽ നിന്നും പുറത്താക്കണം; ഗവർണർക്ക് പി.ടി തോമസിന്‍റെ കത്ത്
Jaihind TV News Report
Jaihind TV Web Desk
August 03, 2020
1 min read
•
Updated: July 08, 2026
മന്ത്രി കെ.ടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് പി.ടി.തോമസ് എം.എൽ.എ ഗവർണർക്ക് കത്ത് നൽകി. മന്ത്രി നടത്തിയത് ഗുരുതര പ്രോട്ടോകോൾ ലംഘനമാണെന്നും നടപടി അനിവാര്യമാണെന്നും പി.ടി തോമസ് കത്തില്‍ വ്യക്തമാക്കുന്നു. അഞ്ചു ലക്ഷത്തിന്‍റെ ഭക്ഷണകിറ്റ് യഎഇ യിൽനിന്ന് സ്വീകരിച്ചു എന്ന കാര്യം മന്ത്രി തന്നെ സമ്മതിച്ചതാണ്. കേന്ദ്ര അനുമതിയില്ലാതെ ഇത് ചെയ്തത് അപമാനകരമാണെന്നും പി.ടി. തോമസ് ഗവർണർക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.
യുഎഇ കോൺസുലേറ്റ് വഴി സ്വർണ്ണക്കടത്ത് നടത്തിയ സംഭവം പിടിക്കപ്പെട്ടതിന് ശേഷമാണ് മന്ത്രി കെ.ടി ജലീലിനെതിരായ തെളിവുകളും പുറത്തെത്തിയത്. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി കെ.ടി ജലീലിന് അടുത്തബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുഎഇ കോൺസുലേറ്റ് വഴി റമദാന്‍ കാലത്ത് ഭക്ഷണകിറ്റുകൾ വന്നതുമായി ബന്ധപ്പെട്ടാണ് സ്വപ്നയുമായി സംസാരിച്ചതെന്നായിരുന്നു ജലീലിന്‍റെ വിശദീകരണം.
യുഎഇ കോണസുലേറ്റിൽ നിന്ന് 28 പാഴ്സലുകൾ സർക്കാർ പ്രിൻ്റിംഗ് സ്ഥാപനമായ സി-ആപ്റ്റിലേക്ക് എത്തിയതും അന്വേഷണ സംഘം കണ്ടെത്തി. ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശപ്രകാരം പാഴ്സലുകൾ മലപ്പുറത്ത് എത്തിച്ചതും ഉദ്യോഗസ്ഥരാണ്. സർക്കാർ വാഹനമായിരുന്നു ഇതിനായി ഉപയോഗിച്ചതും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10