Logo
Tue, Jul 14, 2026 • 08:58 AM
LIVE TV
Watch

No business videos available

No Middle East videos available

'അന്ന് ഇഎംഎസിന്‍റെ ആഹ്വാനം സംഘപരിവാറിന് പ്രേരണയായി; സത്യം മറച്ചുവെച്ച് മതേതരത്വം പഠിപ്പിക്കാൻ വരുന്നു'; സിപിഎമ്മിനെതിരെ പി.ടി തോമസ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 06, 2020
1 min read Updated: July 08, 2026
SHARE:
SAVE: Login to save

'അന്ന് ഇഎംഎസിന്‍റെ ആഹ്വാനം സംഘപരിവാറിന് പ്രേരണയായി; സത്യം മറച്ചുവെച്ച് മതേതരത്വം പഠിപ്പിക്കാൻ വരുന്നു'; സിപിഎമ്മിനെതിരെ പി.ടി തോമസ്
അയോധ്യ വിഷയത്തിൽ കോൺഗ്രസിനെതിരെ രംഗത്തെത്തിയ സിപിഎമ്മിന് മറുപടിയുമായി പിടി തോമസ് എം എൽ എ. കേരള മുഖ്യമന്ത്രി കൂടിയായിരുന്ന സി പി എം നേതാവ് ഇ എം എസിന്‍റെ ആഹ്വാനം ബാബ്റി മസ്ജിദ് പൊളിക്കുന്നതിന് സംഘ പരിവാറിന് പ്രേരണയായെന്ന യാഥാർത്ഥ്യം മറച്ചുവെച്ചാണ് സഖാക്കൾ കോൺഗ്രസിനെ മതേതരത്വം പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :
"തർക്ക സ്ഥലത്ത് നിലകൊള്ളുന്ന ബാബറി മസ്ജിദ് അവിടെ നിന്ന് പൊളിച്ച് മാറ്റി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് മലപ്പുറം ജില്ലയിലെ തിരൂരിൽ ഒരു പൊതുസമ്മേളനത്തിൽ CPI (M) അഖിലേന്ത്യാ ജനറൽ സെക്രട്ടറി E M ശങ്കരൻ നമ്പുതിരിപ്പാട് ആവശ്യപ്പെട്ടു. ഇതിന് സർക്കാർ തയ്യാറാകണമെന്നും തുടർന്ന് അദ്ദേഹം പറഞ്ഞു" മേൽ പറഞ്ഞ പ്രസംഗം കേരളത്തിലെ പ്രമുഖ മലയാള പത്രമായ മാതൃഭൂമി 1987 ജനുവരി 14 ന് വലിയ പ്രാധാന്യത്തോടെ പ്രസിദ്ധികരിച്ചിരുന്നു. (പത്ര വാർത്ത ഇതോടൊപ്പം ചേർക്കുന്നു ) കേരള മുഖ്യമന്ത്രി കൂടിയായിരുന്ന CPI (M) നേതാവ് E M S ന്‍റെ ആഹ്വാനം ബാബ്റി മസ്ജിദ് പൊളിക്കുന്നതിനു സംഘപരിപാറിന് പ്രേരണയായി. പിന്നീട് 1992 ഡിസംബർ 6 ന് EMS ന്‍റെ ആവശ്യം അദ്വാനിയും, കല്യാൺ സിംഗ്, ഉമാഭാരതിയും പള്ളി പൊളിച്ച് നടപ്പിലാക്കി. ചരിത്ര രേഖയായി നിലനിൽക്കുന്ന ഈ സത്യം മറച്ചുവച്ചാണ് ഇപ്പോൾ സഖാക്കൾ കോൺഗ്രസിനെ മതേതരത്വം പഠിപ്പിക്കാൻ കച്ചക്കെട്ടി ഇറങ്ങിയിരിക്കുന്നത് ! അതുകൊണ്ടാണ് പ്രിയങ്കയുടെ അഭിപ്രായ പ്രകടനത്തിൽ അത്ഭുതമില്ലെന്നു പിണറായി പറഞ്ഞത്. പിണറായിക്ക്‌ അത്ഭുതം എന്നും അവശേഷിക്കുന്നത് EMS ന്‍റെ 1987 ലെ പ്രസ്‍താവനയിലായിരിക്കും! സഖാക്കളുടെ കാപട്യം തിരിച്ചറിയുക.
[embed]https://www.facebook.com/inc.ptthomas/posts/3361986350490271[/embed]
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10