പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ കുടുംബത്തെ അധിക്ഷേപിച്ച് പൊലീസ് | VIDEO
Jaihind TV News Report
Jaihind TV Web Desk
November 26, 2020
1 min read
•
Updated: July 15, 2026
തിരുവനന്തപുരം : പരാതി നല്‍കാനെത്തിയ കുടുംബത്തെ അധിക്ഷേപിച്ച് പൊലീസ്. തിരുവനന്തപുരം നെയ്യാർഡാം പൊലീസ് സ്റ്റേഷനിലാണ് സംഭവം. പരാതിയുമായെത്തിയ പിതാവിനെയും മകളെയുമാണ് ഉദ്യോഗസ്ഥന്‍ അധിക്ഷേപിച്ചത്. സംഭവത്തിൽ എഎസ്‌ഐ ഗോപനെ സ്ഥലം മാറ്റി.
കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയ സുദേവനോടാണ് നെയ്യാർ ഡാം പൊലീസിന്‍റെ അധിക്ഷേപം. ഞായറാഴ്ചയാണ് സുദേവൻ ആദ്യം പരാതി നൽകിയത്. അന്ന് പൊലീസ് വിവരങ്ങൾ തേടി. എന്നാൽ കേസിൽ തുടർനടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിറ്റേന്ന് വീണ്ടും സുദേവൻ സ്റ്റേഷനിലെത്തിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനിടെ ഗ്രേഡ് എസ്എഐ ഗോപകുമാർ സുദേവനോട് തട്ടിക്കയറി.
താൻ മദ്യലഹരിയിലാണെന്ന് പറഞ്ഞാണ് പൊലീസ് അധിക്ഷേപിച്ചതെന്നും സുദേവൻ പറയുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് മേധാവി തന്നെ ഇടപെട്ടത്. സുദേവനെ അധിക്ഷേപിച്ച ഗ്രേഡ് എഎസ്ഐ ഗോപകുമാറിനെ അടിയന്തരമായി സ്ഥലം മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ ഡിഐജിയെ ചുമതലപ്പെടുത്തി.
https://www.facebook.com/JaihindNewsChannel/videos/2859949447614471
[embed]https://www.facebook.com/JaihindNewsChannel/posts/1484518988405505[/embed]
.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10