Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

പതിബെൽ ഉദ്യോഗസ്ഥന്റെ ആത്മഹത്യ: ഗ്യാനേഷ് കുമാർ മാത്രമല്ല, അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിനും ഉത്തരവാദിത്തം? കെഎസ് ടിപി തടസ്സങ്ങളിൽ സഭാരേഖകൾ പുറത്ത്

പതിബെൽ ഉദ്യോഗസ്ഥന്റെ ആത്മഹത്യ: ഗ്യാനേഷ് കുമാർ മാത്രമല്ല, അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിനും ഉത്തരവാദിത്തം? കെഎസ് ടിപി തടസ്സങ്ങളിൽ സഭാരേഖകൾ പുറത്ത്

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ ഭാഗമായുള്ള ആങ്കമാലി-തിരുവനന്തപുരം എം.സി. റോഡ് നിർമാണ കരാറെടുത്ത മലേഷ്യൻ കൺസോർഷ്യമായ പതിബെൽ കമ്പനി ഉദ്യോഗസ്ഥൻ ലീസീ ബീൻ ജീവനൊടുക്കിയ സംഭവത്തിൽ, അന്നത്തെ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാർ ഐ.എ.എസിനെതിരെയുള്ള ആരോപണങ്ങൾക്ക് പുറമെ അന്നത്തെ ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ പങ്കും ചർച്ചയാകുന്നു. പദ്ധതി വൈകിയതിലും കരാറുകാരുമായി തർക്കങ്ങൾ ഉടലെടുത്തതിലും സാമ്പത്തികവും ഭരണപരവുമായ തടസ്സങ്ങൾ സൃഷ്ടിച്ചത് അന്നത്തെ ധനവകുപ്പും സർക്കാരുമാണെന്ന വിമർശനമാണ് ഉയരുന്നത്.

2006 മാർച്ച് 6-ലെ കേരള നിയമസഭാ മറുപടി രേഖകൾ പ്രകാരം, പദ്ധതിക്കായി സ്ഥലം ഏറ്റെടുത്ത് യഥാസമയം കരാറുകാർക്ക് വിട്ടുനൽകാൻ സർക്കാരിന് സാധിച്ചിരുന്നില്ല. സ്ഥലം വിട്ടുകിട്ടാത്തതിനാൽ നിർമാണ പ്രവർത്തനങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിച്ചില്ലെന്ന് പതിബെൽ കമ്പനി സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ, നിർമാണം വൈകിയതിന്റെ യഥാർത്ഥ കാരണം സ്ഥലം ഏറ്റെടുപ്പിലെ താമസം ആയിരുന്നിട്ടും, കമ്പനിയിൽ നിന്ന് ലിക്വിഡേറ്റഡ് ഡാമേജസ് (LD) ഈടാക്കുമെന്ന് സർക്കാർ നിലപാടെടുത്തു. ഇതിനെത്തുടർന്ന് സർക്കാരും കരാറുകാരും തമ്മിൽ കടുത്ത തർക്കം ഉടലെടുക്കുകയും കരാറുകാർക്കുള്ള പേയ്മെന്റുകൾ അനിശ്ചിതത്വത്തിലാവുകയും ചെയ്തു. തുടർന്നാണ് കമ്പനി പണി നിർത്തിവയ്ക്കുന്നതായി നോട്ടീസ് നൽകിയത്.

പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ ഭൂമി ഏറ്റെടുത്ത് നൽകേണ്ട ചുമതല സർക്കാരിനായിരുന്നെങ്കിൽ, പദ്ധതി തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ സാമ്പത്തിക സഹായവും ഫണ്ട് അനുമതിയും നൽകേണ്ടിയിരുന്നത് അന്നത്തെ ധനകാര്യ മന്ത്രി തോമസ് ഐസക്കായിരുന്നു. modern road construction രീതികളും അതിന് വേണ്ടിവരുന്ന ചെലവുകളും മനസ്സിലാക്കുന്നതിൽ ധനവകുപ്പിനുണ്ടായ വീഴ്ചയും, സാമ്പത്തിക അനുമതി നൽകുന്നതിൽ കാണിച്ച അനാസ്ഥയുമാണ് പദ്ധതിയെ തളർത്തിയത്.

നവീകരണ പ്രവൃത്തികൾക്ക് കിലോമീറ്ററിന് വരുന്ന ചെലവിനെച്ചൊല്ലി ധനവകുപ്പ് ഉന്നയിച്ച സാങ്കേതിക തടസ്സങ്ങൾ കാരണം പേയ്മെന്റുകൾ തടഞ്ഞു വെക്കപ്പെടുകയും, ഇത് ഉദ്യോഗസ്ഥർക്ക് അഴിമതിക്കും കൈക്കൂലിക്കും വഴിയൊരുക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ചുരുക്കത്തിൽ, പദ്ധതി വൈകിച്ചതിലും മലേഷ്യൻ ഉദ്യോഗസ്ഥൻ മാനസിക സമ്മർദ്ദത്തിലായി ജീവനൊടുക്കുന്നതിലേക്ക് നയിച്ച അന്തരീക്ഷം സൃഷ്ടിച്ചതിലും ഗ്യാനേഷ് കുമാർ ഐ.എ.എസിനൊപ്പം തന്നെ ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക്കിനും പങ്ക് ഉണ്ടെന്ന ചർച്ചകളാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമാകുന്നത്.

Related articles

See all
Popular News

ആശുപത്രികളിൽ മരുന്ന് ക്ഷാമം ഒഴിവാക്കാൻ ആരോഗ്യവകുപ്പ്; ജില്ലകളില്‍ പ്രത്യേക നിരീക്ഷണ സമിതിക...

Popular News

രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിൽ താൽക്കാലിക ശമനം; ബിജെപി കൗൺസിലർ ആർ. ശ്രീലേഖ രാജി പിൻവലിച്ചു

Popular News

'പോലീസിനെ വിരട്ടിക്കളയാം എന്ന് ചിന്തിക്കേണ്ട, മലപ്പുറം വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറയണ...

Popular News

മെസിയുടെ പേരിലുള്ള തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് SIT, മുന്‍ കായിക മന്ത്രി വി....

Save your stories

Sign in