Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിൽ താൽക്കാലിക ശമനം; ബിജെപി കൗൺസിലർ ആർ. ശ്രീലേഖ രാജി പിൻവലിച്ചു

രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിൽ താൽക്കാലിക ശമനം; ബിജെപി കൗൺസിലർ ആർ. ശ്രീലേഖ രാജി പിൻവലിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപിയിലെ ആഭ്യന്തര തർക്കങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കും ഒടുവിൽ താൽക്കാലിക ശമനം. ബിജെപി കോർപ്പറേഷൻ കൗൺസിലറായ മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ. ശ്രീലേഖ തന്റെ രാജി തീരുമാനം പിൻവലിച്ചു. പാർട്ടി മുതിർന്ന നേതൃത്വം നേരിട്ട് ഇടപെട്ട് നടത്തിയ ചർച്ചകൾക്കും അനുനയ നീക്കങ്ങൾക്കും ഒടുവിലാണ് രാജി പിൻവലിക്കാൻ ശ്രീലേഖ തയ്യാറായത്.

നഗരസഭാ ഭരണസമിതിയിലെയും പാർട്ടിയിലെയും ആഭ്യന്തര ഭിന്നതകളെ തുടർന്നായിരുന്നു ശ്രീലേഖ രാജിവെക്കാൻ സന്നദ്ധത അറിയിച്ചിരുന്നത്. തുടർന്ന് സംസ്ഥാന നേതൃത്വം വിഷയത്തിൽ അടിയന്തരമായി ഇടപെടുകയായിരുന്നു. വരും ദിവസങ്ങളിൽ പാർട്ടിയിൽ പുതിയ സ്ഥാനമാനങ്ങളും ചുമതലകളും ഓഫർ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അനുനയ നീക്കങ്ങളോട് ശ്രീലേഖ സഹകരിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.


Related articles

See all
Popular News

മെസിയുടെ പേരിലുള്ള തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് SIT, മുന്‍ കായിക മന്ത്രി വി....

Popular News

20 വർഷം മുൻപുള്ള കേസിൽ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം; നിർദേശം നൽകി മന്ത്രി ര...

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Save your stories

Sign in