യുഡിഎഫിന് വന്‍ മുന്നേറ്റമുണ്ടാകും ; എല്‍ഡിഎഫിനെതിരായ രാഷ്ട്രീയ ആരോപണങ്ങള്‍ ജനങ്ങള്‍ വിലയിരുത്തുമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി
Jaihind TV News Report
Jaihind TV Web Desk
December 08, 2020
1 min read
•
Updated: July 15, 2026
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ മുന്നേറ്റമുണ്ടാകുമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. എല്‍ഡിഎഫ് നേരിടുന്ന രാഷ്ട്രീയ ആരോപണങ്ങള്‍ ജനങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നിലനിൽക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യം ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. ഭരണകക്ഷി നേരിടുന്ന അഴിമതി ആരോപണങ്ങൾ ഒരു സംസ്ഥാന സർക്കാരും ഇതുവരെ നേരിട്ടില്ലാത്ത ആക്ഷേപങ്ങൾ ഇവയൊക്കെ ഈ തെരഞ്ഞെടുപ്പിൽ സ്വാധീനിക്കും. ഇന്ധന വിലവർധന, കർഷക ബിൽ അടക്കമുള്ള ജനദ്രോഹ നയങ്ങളും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ, കേന്ദ്ര, കേരള സർക്കാരുകളുടെ ജനദ്രോഹപരമായ നിലപാടുകൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് വിശ്വാസം എന്നും അദ്ദേഹം പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10