Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഖമനെയിയുടെ ഭാര്യയും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍ മാധ്യമങ്ങള്‍

ഖമനെയിയുടെ ഭാര്യയും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍ മാധ്യമങ്ങള്‍
ടെഹ്റാന്‍: ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ ഭാര്യ മന്‍സൂറെ ഖൊജസ്‌തേ ബാഗര്‍സാദെ കൊല്ലപ്പെട്ടു. ശനിയാഴ്ച നടന്ന ആക്രമണത്തില്‍ ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ഭാര്യയും മരണത്തിന് കീഴടങ്ങിയതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. തന്ത്രപ്രധാനമായ സൈനിക-സുരക്ഷാ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ ഖമനെയിയുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഖമനെയിയുടെ മകള്‍, മരുമകന്‍, കൊച്ചുമകള്‍ എന്നിവരും ഇതേ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ടെഹ്റാന്‍ സിറ്റി കൗണ്‍സില്‍ അംഗത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭരണമാറ്റം ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്‍ ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

Related articles

See all
Popular News

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; പതാക ഖത്തറിന് കൈമാറി, അടുത്ത പോരാട്ടം 2030-ൽ ദോഹയിൽ

Popular News

1999-ന് ശേഷമുള്ള ഉയർന്ന മരണനിരക്ക്; ലോകത്ത് കോളറ ഭീതി വിതയ്ക്കുന്നതായി WHO റിപ്പോർട്ട്

Popular News

ഫ്‌ലൈ ദുബായ് വിമാനത്തിലെ അക്രമണം: ഇറാന് പങ്കുണ്ടെങ്കില്‍ അതിശക്തമായി തിരിച്ചടിക്കുമെന്ന് ട...

Popular News

അക്രമത്തില്‍ പരിക്കേറ്റിട്ടും തളരാതെ പൊരുതി; 174 ജീവനുകള്‍ രക്ഷിച്ചു; ക്യാപ്റ്റന്‍ സ്മിത്...

Save your stories

Sign in