Logo
Fri, Jul 24, 2026 • 05:01 PM
LIVE TV
Watch

No business videos available

No Middle East videos available

സംസ്ഥാനത്തെ എ.ഐ-നൂതന സാങ്കേതികവിദ്യാ ഹബ്ബാക്കും: നാവിക് ടെക്നോളജി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 24, 2026
1 min read
SHARE:
SAVE: Login to save

സംസ്ഥാനത്തെ എ.ഐ-നൂതന സാങ്കേതികവിദ്യാ ഹബ്ബാക്കും: നാവിക് ടെക്നോളജി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കേരളത്തെ നിർമിതബുദ്ധി-നൂതന സാങ്കേതികവിദ്യാ ഹബ്ബായി ഉയർത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ആഗോള യാത്രാ വ്യവസായമേഖല ലക്ഷ്യമിട്ട് ഐ.ബി.എസ്. (IBS) സോഫ്റ്റ്‌വേർ ഗ്രൂപ്പ് ആരംഭിച്ച പുതിയ എ.ഐ. കമ്പനിയായ 'നാവിക് ടെക്നോളജി'യുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ. സാങ്കേതികവിദ്യ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരും വിവിധ സേവനങ്ങളിൽ കൃത്രിമബുദ്ധി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിക്ഷേപ പദ്ധതികളുടെ പുരോഗതി തത്സമയം വിലയിരുത്തുന്നതിന് എ.ഐ. ഡാഷ് ബോർഡ് സംവിധാനം നിലവിൽ വന്നതായും അദ്ദേഹം വ്യക്തമാക്കി.

ഈ ദശകത്തിന്റെ അവസാനത്തോടെ എ.ഐ. സാങ്കേതികവിദ്യ മനുഷ്യബുദ്ധിക്കൊപ്പമെത്തുമെന്നാണ് വിദഗ്ദ്ധ വിലയിരുത്തലെന്നും ഇത് തൊഴിൽ മേഖലയിലടക്കം വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇത്തരം മാറ്റങ്ങൾ പഠിക്കുന്നതിനായി സർക്കാർ 'ഗ്ലോബൽ ജോബ് വാച്ച് ടവർ' ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂൾ, കോളേജ് പാഠ്യപദ്ധതികളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക മുന്നേറ്റത്തിനൊപ്പം സമൂഹവും ഭരണസംവിധാനങ്ങളും മാറേണ്ടതുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഇന്ധനമായി എ.ഐ. മാറിക്കഴിഞ്ഞുവെന്ന് ഐ.ബി.എസ്. സ്ഥാപകനും എക്സിക്യുട്ടീവ് ചെയർമാനുമായ വി.കെ. മാത്യൂസ് പറഞ്ഞു. നിർമിതബുദ്ധി മൂലം ഉണ്ടാകുന്ന തൊഴിൽ നഷ്ടത്തെ മറികടക്കാനുള്ള ഏറ്റവും നല്ല മാർഗം എ.ഐ. കൂടുതൽ പഠിച്ച് കൈകാര്യം ചെയ്യുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.ടി. വ്യവസായത്തിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള നാഴികക്കല്ലാണ് നാവിക്കിന്റെ തുടക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ ഐ.ടി. സെക്രട്ടറി സീറാം സാംബശിവ റാവു, ഐ.ബി.എസ്. സോഫ്റ്റ്‌വേർ സി.ഇ.ഒ. സൊമിത് ഗോയൽ, നാവിക് ടെക്നോളജി പ്രസിഡന്റ് മോയിസുർ റഹ്‍മാൻ, എ.പി.എ.എക്സ്. പാർട്ണർ ഇന്ത്യാ മേധാവി ഹർജോത് ദാലിവാൾ എന്നിവർ സംസാരിച്ചു. ഐ.ബി.എസിന്റെ യാത്രാവ്യവസായ നൈപുണ്യത്തെ എ.ഐ. ഉപയോഗിച്ച് നവീകരിക്കുന്ന നാവിക് ടെക്നോളജി, അന്താരാഷ്ട്ര എയർലൈനുകൾ, വിമാനത്താവളങ്ങൾ, ക്രൂയിസ് ലൈനുകൾ, ഹോസ്പിറ്റാലിറ്റി ഗ്രൂപ്പുകൾ എന്നിവയുമായി സഹകരിച്ചാണ് പ്രവർത്തിക്കുക. ഇതിനായി ലോകമെമ്പാടുമായി 16-ലധികം ഓഫീസുകൾ കമ്പനി സ്ഥാപിച്ചിട്ടുണ്ട്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10