സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്താല്‍ നടപടി; ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കര്‍ശന ജാഗ്രതാ നിര്‍ദ്ദേശവുമായി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല. ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് വ്യക്തിഗത സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും ജന്തര്‍ മന്തറിലോ പരിസരങ്ങളിലോ നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുകയോ സന്ദര്‍ശിക്കുകയോ ചെയ്യരുതെന്നും സര്‍വകലാശാല അധികൃതര്‍ പുറപ്പെടുവിച്ച അഡൈ്വസറിയില്‍ ആവശ്യപ്പെട്ടു.
പൊതു പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജെ.എന്‍.യു ഭരണകൂടത്തിന്റെ ഈ നടപടി. സമൂഹമാധ്യമങ്ങളില്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അനാവശ്യ പ്രചാരണങ്ങളില്‍ പങ്കാളികളാകരുതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചട്ടലംഘനം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ക്ക് പുറമെ, സര്‍വകലാശാലയുടെ ഗ്രീവന്‍സ് ആന്റ് ഡിസിപ്ലിനറി കോഡ് അനുസരിച്ചുള്ള അച്ചടക്ക നടപടിയും സ്വീകരിക്കും.
നേരത്തെ, ഡല്‍ഹി സര്‍വകലാശാലയും സി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധങ്ങളില്‍ പങ്കെടുക്കരുതെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള ആശങ്കയും നിരാശയും ചില താത്പര്യക്കാര്‍ മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഡല്‍ഹി സര്‍വകലാശാല പ്രസ്താവനയില്‍ ആരോപിച്ചു. കുട്ടികള്‍ പഠനത്തിലും ഭാവിയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്നും ക്യാമ്പസുകളില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ഡി.യു അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.