'ഉമ്മന്‍ ചാണ്ടിയാകാന്‍ ഉമ്മന്‍ ചാണ്ടിക്കേ കഴിയൂ'; അനുസ്മരിച്ച് കെ.സി. വേണുഗോപാൽ
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍, അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത ജനകീയതയും അസാധാരണമായ ഭരണപാടവവും അനുസ്മരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ആള്‍ക്കൂട്ടത്തിനിടയിലും ഓരോ വ്യക്തിയെയും സവിശേഷമായി കേള്‍ക്കാനും അവരുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണാനും ഉമ്മന്‍ ചാണ്ടിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്ന് ബോധ്യപ്പെട്ടവരാണ് നമ്മളെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ഓര്‍മ്മിപ്പിച്ചു. തനിക്ക് കരുത്തുപകര്‍ന്ന ദീര്‍ഘകാലത്തെ വ്യക്തിബന്ധവും ഓര്‍മ്മകളും പങ്കുവെച്ചുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ പ്രിയ നേതാവിന് പ്രണാമം അര്‍പ്പിച്ചത്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ഉമ്മന്‍ ചാണ്ടിക്ക് മാത്രമായൊരു ജനക്കൂട്ടമുണ്ടെന്ന് തോന്നിയിട്ടുണ്ട്, എത്രയോ വട്ടം. വേദന പങ്കിടാനും പരാതികള്‍ പറയാനും ദേഷ്യപ്പെടാനും ചേര്‍ത്തുപിടിച്ച് കവിളിലൊരുമ്മ നല്‍കാനും തങ്ങള്‍ക്കുണ്ടായിരുന്ന ഒരേയൊരു മനുഷ്യന്റെ ചുറ്റും അവര്‍ കൂടിനില്‍ക്കും, അത് അന്ത്യയാത്രയില്‍പ്പോലും അണുവിട മാറിയിട്ടില്ലെന്ന് ഒപ്പം നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് ഞാന്‍. ഉമ്മന്‍ ചാണ്ടിയാവാന്‍ ഉമ്മന്‍ ചാണ്ടിക്കേ കഴിയൂവെന്ന് ബോധ്യപ്പെട്ടവരാണല്ലോ നമ്മളൊക്കെയും.
അസഹിഷ്ണുത തൊട്ടുതീണ്ടാതെ, ഓരോരുത്തരെയും കാണുമായിരുന്നു, അവരോട് സംസാരിക്കുമായിരുന്നു, തല അല്പം കുനിച്ച് അവരോരുത്തരും പറയുന്ന കാര്യത്തില്‍ ശ്രദ്ധ നല്‍കാന്‍ ആള്‍ക്കൂട്ടത്തിനിടയില്‍പ്പോലും ഉമ്മന്‍ ചാണ്ടിക്കേ കഴിഞ്ഞിട്ടുള്ളൂ. ആ വലിയ ജനക്കൂട്ടം ചുറ്റുമുണ്ടെങ്കിലും അപ്പോള്‍, അവിടെ രണ്ടു പേര്‍ മാത്രമെന്ന് നമുക്ക് തോന്നും. ആ നിമിഷം കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ലോകത്തില്‍ മറ്റാര്‍ക്കും നല്‍കാന്‍ സമയമില്ലെന്ന് തോന്നിപ്പോകും. നിവേദകനും മുഖ്യമന്ത്രിയും മാത്രമുള്ള ഒരു ലോകം. ചിലപ്പോള്‍ ഒരു ഫോണ്‍കോള്‍, അല്ലെങ്കില്‍ ഒരൊപ്പ്, അതുമല്ലെങ്കില്‍ മൂന്നാമതൊരാളെ ഏല്പിക്കല്‍. നിവേദകനെ കേട്ടശേഷം ഇങ്ങനെയൊരു കാഴ്ച ഉറപ്പ്.
ആ മന്ത്രിസഭയില്‍ തൊട്ടടുത്തിരുന്ന് അസാധാരണമാം വിധം പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ സൃഷ്ടിക്കുന്ന ഭരണാധികാരിയെ കണ്ടിട്ടുണ്ട് ഞാന്‍. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെക്കാലം, മരണംവരെ, സ്വാതന്ത്ര്യവും അവകാശവും ഉണ്ടായിരുന്ന വ്യക്തിബന്ധമായിരുന്നു എനിക്കദ്ദേഹത്തോടുണ്ടായിരുന്നത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ കാലം മുതല്‍ക്ക് അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും പിന്തുണയും കരുതലുമൊക്കെ പൊതുപ്രവര്‍ത്തന യാത്രയില്‍ കരുത്തുപകര്‍ന്നിട്ടുണ്ട്. 79 കൊല്ലത്തിനിടയില്‍ ഉമ്മന്‍ ചാണ്ടി സൃഷ്ടിച്ചെടുത്ത ഒരു സ്‌നേഹസാമ്രാജ്യമുണ്ട്. ആ സാമ്രാജ്യത്തിനൊപ്പം രാപ്പകല്‍ ഭേദമില്ലാതെ നിന്നിട്ടുണ്ട് ആ ജനനായകന്‍. ഒരായുസ്സിലുടനീളം തരാന്‍ കഴിയാവുന്നതിലും എത്രയോ അധികം സ്‌നേഹം നമുക്കൊക്കെ തന്നിട്ടാണ് പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് കടന്നുപോയത്. ഇനിയും നികത്തപ്പെടാനാവാതെ ബാക്കിയുണ്ട്, ഒഴിഞ്ഞിട്ടുപോയ ആ ഇടം.
ദീപ്തമായ ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.