Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'ഇടതുഭരണം കള്ളന്മാരുടെ കൂട്ടമായി മാറി'; പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് പുതുയുഗ യാത്രയിൽ ആവേശമായി കെ. സുധാകരൻ എംപി

'ഇടതുഭരണം കള്ളന്മാരുടെ കൂട്ടമായി മാറി'; പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് പുതുയുഗ യാത്രയിൽ ആവേശമായി കെ. സുധാകരൻ എംപി

കേരളത്തിലെ ഇടതുപക്ഷ ഭരണം കള്ളന്മാരുടെ കൂട്ടമായി മാറിയിരിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം കെ. സുധാകരൻ എംപി. പിണറായി സർക്കാരിനെതിരെയുള്ള ശക്തമായ ജനവികാരവും പ്രതിഷേധവും ഇപ്പോൾ സിപിഎമ്മിനുള്ളിൽ തന്നെ അലയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യ്ക്ക് കണ്ണൂർ ശ്രീകണ്ഠാപുരത്ത് നൽകിയ സ്വീകരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം നേതാക്കളെ കള്ളന്മാരെന്ന് വിളിക്കുന്നത് ഇപ്പോൾ സ്വന്തം പാർട്ടിക്കാരാണെന്നതാണ് അവസ്ഥയെന്ന് സുധാകരൻ പരിഹസിച്ചു. ഭരണത്തോടുള്ള അതൃപ്തി അണികൾക്കിടയിൽ അത്രമേൽ രൂക്ഷമാണ്. നേതാക്കളുടെ അഴിമതിയും ജനവിരുദ്ധ നയങ്ങളും കാരണം സ്വന്തം അണികൾക്ക് പോലും അവരെ അംഗീകരിക്കാൻ കഴിയുന്നില്ലെന്നും, ഇടതുഭരണം എല്ലാ അർത്ഥത്തിലും പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കണ്ണൂരിലെ പര്യടനത്തിൽ നിന്ന് കെ. സുധാകരൻ വിട്ടുനിൽക്കുകയാണെന്ന് ചില ദൃശ്യമാധ്യമങ്ങൾ നൽകിയ വ്യാജവാർത്തകൾക്കിടയിലാണ് അദ്ദേഹം പൊതുവേദിയിൽ എത്തിയത്. ഉജ്ജ്വലമായ പ്രസംഗത്തിലൂടെ പ്രവർത്തകരെ ആവേശത്തിലാഴ്ത്തിയ സുധാകരൻ, താൻ യാത്രയ്ക്കൊപ്പമില്ലെന്ന പ്രചരണങ്ങൾക്കുള്ള മറുപടി കൂടിയായി തന്റെ സാന്നിധ്യം മാറ്റി. യുഡിഎഫ് പ്രവർത്തകരുടെ വലിയ പങ്കാളിത്തമാണ് ശ്രീകണ്ഠാപുരത്തെ പൊതുസമ്മേളനത്തിൽ ദൃശ്യമായത്.

Related articles

See all
Latest News

'സിപിഎമ്മിന് രക്തസാക്ഷികൾ ലോട്ടറി പോലെ; വെന്‍റിലേറ്ററിലായ കേരളത്തെ യുഡിഎഫ് രക്ഷിക്കും': ദു...

Latest News

ജനനായകനൊപ്പം ജനലക്ഷങ്ങൾ; കേരളത്തെ വീണ്ടെടുക്കാൻ പുതുയുഗ യാത്രയുടെ പര്യടനം; വിറച്ച് ഇടതുകോട...

Latest News

കാസർഗോഡ് ഇളക്കിമറിച്ച് യുഡിഎഫ്; പുതുയുഗ യാത്ര ഇന്ന് കണ്ണൂരിലേക്ക്

Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Save your stories

Sign in