Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

"യുഡിഎഫിന് 100 സീറ്റുകൾ ഉറപ്പ്, ഭരണത്തുടർച്ചയുണ്ടാകില്ല"; ആത്മവിശ്വാസം പ്രകടിപ്പിച്ച് കെ. സുധാകരൻ

"യുഡിഎഫിന് 100 സീറ്റുകൾ ഉറപ്പ്, ഭരണത്തുടർച്ചയുണ്ടാകില്ല"; ആത്മവിശ്വാസം പ്രകടിപ്പിച്ച് കെ. സുധാകരൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് മുന്‍ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, യുഡിഎഫിന് 100 സീറ്റുകൾ വരെ ലഭിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. പ്രവർത്തകരുടെ ആവേശം പ്രതീക്ഷ നൽകുന്നതാണെന്നും എൽഡിഎഫിന്റെ ഭരണത്തുടർച്ച ജനങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പേരാവൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അട്ടിമറി സാധ്യതകളെ സുധാകരൻ പൂർണ്ണമായും തള്ളിക്കളഞ്ഞു. മണ്ഡലത്തിലെ സ്ഥിതിഗതികൾ താൻ നേരിട്ട് വിലയിരുത്തിയതാണെന്നും സണ്ണി ജോസഫ് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സണ്ണി ജോസഫിനെ തോൽപ്പിക്കാൻ താൻ ശ്രമിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സണ്ണി ജോസഫ് എഐസിസിക്ക് അയച്ചു എന്ന് പറയപ്പെടുന്ന കത്തുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സുധാകരൻ തന്റെ നിലപാട് വ്യക്തമാക്കി. ഈ കത്തിന്റെ സത്യാവസ്ഥ പരിശോധിക്കാൻ കൃത്യമായ അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു വസ്തുത സ്ഥിരീകരിക്കാൻ ഇൻവെസ്റ്റിഗേഷൻ ആവശ്യമാണെന്നും അക്കാര്യം പിന്നീട് തീരുമാനിക്കുമെന്നും പറഞ്ഞ അദ്ദേഹം, സണ്ണി ജോസഫിനെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും വിശദീകരിച്ചു.

Related articles

See all
Latest News

ആറന്മുളയിൽ പ്രവർത്തകന് മർദ്ദനം, മട്ടന്നൂരിൽ അക്രമം; പരാജയഭീതിയിൽ നിലതെറ്റി സി‌പി‌എം; അക്രമ...

Latest News

തോൽവി ഭയന്ന് നുണപ്രചരണം: കണ്ണൂരിൽ സണ്ണി ജോസഫിന്റെ പേരിൽ വ്യാജ കത്ത്; യുഡിഎഫ് പരാതി നൽകി

Latest News

'പേരാമ്പ്രയിൽ സിപിഎം വർഗ്ഗീയ പ്രചരണം നടത്തുന്നു; ചവറ്റുകുട്ടയിൽ വീഴുന്നത് സുധാകരനല്ല, പിണറ...

Latest News

'സിപിഎം കേന്ദ്രങ്ങളിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണം'; തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപി...

Save your stories

Sign in