Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

FRENCH OPEN TENNIS| ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് വനിത ഫൈനല്‍: തീപാറും പോരാട്ടത്തിന് ലോക റാങ്കിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍

FRENCH OPEN TENNIS| ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് വനിത ഫൈനല്‍: തീപാറും പോരാട്ടത്തിന് ലോക റാങ്കിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിത കിരീട ജേതാവിനെ ഇന്നറിയാം.  കലാശപ്പോരാട്ടത്തില്‍ ബെലാറൂസ് താരം അരിയാന സബലേങ്ക അമേരിക്കയുടെ കോകോ ഗഫുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് മല്‍സരം. പാരീസിലെ കളിമണ്‍ കോര്‍ട്ടില്‍ ഇന്ന് പുതിയൊരു വനിത ചാമ്പ്യന്‍ പിറക്കും. നിലവിലെ ഒന്നാം നമ്പര്‍ താരം ബലറൂസിന്റെ അരിയാന സബലേങ്ക ലോക രണ്ടാം നമ്പര്‍ താരം അമേരിക്കയുടെ കോക്കോ ഗഫുമായി ഏറ്റുമുട്ടും. ഇരുവരും ആദ്യമായാണ് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്.  ഹാര്‍ഡ് കോര്‍ട്ടില്‍ 3 തവണ ഗ്രാന്‍ഡ്സ്ലാം ജേതാവായ സബലേങ്ക ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ എത്തുന്നത് ആദ്യമായാണ്. യു എസ് ഓപ്പണ്‍ ചാമ്പ്യനായ ഗോഫ് 2022 ലെ ഫ്രഞ്ച് ഓപ്പണ്‍ റണ്ണറപ്പാണ്.  ലോക റാങ്കിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഏറ്റുമുട്ടുന്നു എന്നതിനാല്‍ മല്‍സരം തീപാറും. 7 വര്‍ഷത്തിനു ശേഷമാണ് റാങ്കിങ്ങിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ നേര്‍ക്കുനേര്‍ വരുന്നത്.  കഴിഞ്ഞ മാസം നടന്ന മാഡ്രിഡ് ഓപ്പണില്‍ ഗോഫിനെ തോല്‍പിച്ച ആവേശത്തിലാണ് സബലേങ്ക ഇറങ്ങുക. ഇത്തവണ ഫ്രഞ്ച് ഓപ്പണില്‍ എതിരാളികളെ അനായാസമായി തോല്‍പിച്ച ഗോഫ് സബലേങ്കയ്ക്ക് കടുത്ത എതിരാളിയാണ്.  സെമിയില്‍ സബലേങ്ക നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീട ജേതാവായ പോളണ്ടിന്റെ ഇഗ സ്യെംതകിനെ വീഴ്ത്തിയാണ് കലാശപ്പോരിലേക്ക് മുന്നേറിയത്.  ഇറ്റലിയുടെ ലൂയിസ് ബസണിനെ തോല്‍പിച്ചാണ് ഗോഫ് ഫൈനലുറപ്പിച്ചത്

Related articles

See all
Popular News

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; പതാക ഖത്തറിന് കൈമാറി, അടുത്ത പോരാട്ടം 2030-ൽ ദോഹയിൽ

Popular News

"വിജയ് ഫോൺ വിളിച്ചിരുന്നെങ്കിൽ...": ലോങ് ജംപിൽ വെള്ളി നേടിയതിന് പിന്നാലെ മനസ്സ് തുറന്ന് മല...

Popular News

അഞ്ചാം വയസ്സിൽ കയ്യിൽ കിട്ടിയ ചെസ് ബോർഡ്; 11-ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ വുമൺ ഗ്രാൻഡ്...

Popular News

വിഘ്നേഷ് പുത്തൂരിന് അഞ്ച് വിക്കറ്റ്; ഒമാനെതിരെ കേരളത്തിന് 66 റൺസിന്റെ തകർപ്പൻ ജയം

Save your stories

Sign in