Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

2036-ഓടെ കേരളത്തില്‍ 38 ശതമാനം വയോജനങ്ങള്‍; സംരക്ഷണത്തിന് സമഗ്ര പദ്ധതിയുമായി സര്‍ക്കാര്‍: മുഖ്യമന്ത്രി

2036-ഓടെ കേരളത്തില്‍ 38 ശതമാനം വയോജനങ്ങള്‍; സംരക്ഷണത്തിന് സമഗ്ര പദ്ധതിയുമായി സര്‍ക്കാര്‍: മുഖ്യമന്ത്രി

പറവൂര്‍: സംസ്ഥാനത്തെ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി സര്‍ക്കാര്‍ സമഗ്ര പദ്ധതികള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. പറവൂരില്‍ വയോജന ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2036-ഓടെ കേരളത്തിലെ ആകെ ജനസംഖ്യയുടെ 38 ശതമാനവും മുതിര്‍ന്ന പൗരന്മാരാകുമെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യം മുന്‍നിര്‍ത്തി മുതിര്‍ന്ന പൗരന്മാര്‍ക്ക് നിയമപരമായ സുരക്ഷയും ഉറപ്പും നല്‍കുന്നതിനുള്ള പുതിയ കരടുനിയമം അന്തിമഘട്ടത്തിലാണ്. ഈ മാസം തന്നെ ഇത് നിയമസഭയില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ മുഴുവന്‍ മുതിര്‍ന്ന പൗരന്മാരുടെയും വിവരങ്ങള്‍ ശേഖരിച്ച് കിടപ്പുരോഗികള്‍, മറവിരോഗം ബാധിച്ചവര്‍, സാന്ത്വനപരിചരണം ആവശ്യമുള്ളവര്‍ എന്നിവര്‍ക്കായി പ്രത്യേക പരിചരണ സംവിധാനങ്ങള്‍ ഒരുക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വയോജനങ്ങള്‍ക്കും ആവശ്യമായ പരിചാരകരുടെ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്ന പൗരന്മാരെ ഒറ്റപ്പെടുത്താതെ സമൂഹത്തിന്റെ വികസനത്തില്‍ സജീവ പങ്കാളികളാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഒരു സമൂഹത്തിന്റെ പരിഷ്‌കൃതാവസ്ഥ വിലയിരുത്തേണ്ടത് അവിടുത്തെ ഏറ്റവും പ്രായമായ മനുഷ്യരോട് എങ്ങനെ പെരുമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

Related articles

See all
Popular News

നീന്തല്‍ മത്സരത്തിനൊരുക്കിയ താത്ക്കാലിക പന്തല്‍ തകര്‍ന്ന സംഭവം; കായിക വകുപ്പ് അന്വേഷണം പ്ര...

Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം

Popular News

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസയും പകർച്ചവ്യാധികളും പടരുന്നു; ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ ന...

Save your stories

Sign in