Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യയുടേത് നിര്‍ണ്ണായക നയതന്ത്ര ഇടപെടല്‍; സുപ്രധാന കരാറുകള്‍ക്കായി ശ്രമം തുടരുന്നതായി എസ്. ജയശങ്കർ

റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യയുടേത് നിര്‍ണ്ണായക നയതന്ത്ര ഇടപെടല്‍; സുപ്രധാന കരാറുകള്‍ക്കായി ശ്രമം തുടരുന്നതായി എസ്.  ജയശങ്കർ

ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമായി ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകള്‍ കൂടുതല്‍ ശക്തമാക്കിയതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. വെറും സമാധാന ആഹ്വാനങ്ങള്‍ക്കപ്പുറം, ഇരുരാജ്യങ്ങളും തമ്മില്‍ സുപ്രധാന ധാരണകളിലെത്താന്‍ ഇന്ത്യ മുന്‍കൈയെടുക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ജര്‍മ്മനിയില്‍ നടന്ന മ്യൂണിക്ക് ലീഡേഴ്‌സ് മീറ്റിംഗില്‍ സംസാരിക്കവെയായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

കരിങ്കടലിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കല്‍, ധാന്യ-ഊര്‍ജ്ജ കയറ്റുമതി, പരസ്പര ആക്രമണങ്ങള്‍ ഒഴിവാക്കാനുള്ള സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളുമായും ഇന്ത്യ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. റഷ്യയുടെയും യുക്രൈന്റെയും ആശങ്കകള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സോവിയറ്റ് യൂണിയന്റെ കാലം മുതല്‍ റഷ്യയുമായി സവിശേഷമായ ബന്ധമാണ് ഇന്ത്യ പുലര്‍ത്തുന്നത്. 1950-കള്‍ മുതല്‍ ആരംഭിച്ച ഈ ബന്ധത്തിന്റെ ചരിത്രം മറക്കാനാകില്ല. ഇന്ത്യയുടെ സുരക്ഷയും അഖണ്ഡതയും വെല്ലുവിളി നേരിട്ട ഘട്ടങ്ങളിലെല്ലാം റഷ്യ ഒപ്പം നിന്നു. അയല്‍രാജ്യങ്ങളിലെ സൈനിക ഭരണകൂടങ്ങളെ മറ്റു ലോകരാജ്യങ്ങള്‍ പിന്തുണച്ചപ്പോഴും ഇന്ത്യക്കൊപ്പം നില്‍ക്കാന്‍ റഷ്യ തയ്യാറായി.

ഇന്ന് ഈ സഹകരണം കൂടുതല്‍ വിപുലമായിട്ടുണ്ട്. പ്രതിരോധം, ആണവോര്‍ജ്ജം, ബഹിരാകാശം എന്നീ മേഖലകള്‍ക്ക് പുറമെ ഊര്‍ജ്ജ പങ്കാളിത്തവും ഉഭയകക്ഷി വ്യാപാര-നിക്ഷേപങ്ങളും വലിയ തോതില്‍ വര്‍ദ്ധിച്ചു. ചരിത്രപരമായി നോക്കുമ്പോള്‍ റഷ്യയുമായുള്ള ഇന്ത്യയുടെ അനുഭവങ്ങള്‍ എപ്പോഴും പോസിറ്റീവായിരുന്നുവെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയിൽ

Popular News

പോർഷെ കയേൻ ഇലക്ട്രിക് ഇന്ത്യയിലെത്തി; വില 1.77 കോടി രൂപ മുതൽ

Popular News

റോഡുകൾ കീഴടക്കാൻ അപ്രീലിയ എസ്എക്‌സ്ആർ ജിടി: രണ്ട് വേരിയന്റുകളിൽ പുതിയ സ്‌കൂട്ടറുകൾ വിപണിയി...

Popular News

ഓഹരി വിപണിയിൽ അംബാനി തരംഗം: 35,000 കോടിയുടെ ജിയോ ഐപിഒ ഒക്ടോബർ അവസാനത്തോടെ

Save your stories

Sign in