Logo
Mon, Jul 13, 2026 • 11:04 PM
LIVE TV
Watch

No business videos available

No Middle East videos available

പോളിറ്റ് ബ്യൂറോയിൽ വരെ ആർഎസ്എസ് പ്രതിനിധി; ആര്‍എസ്എസ്, സിപിഎം ബന്ധം സംബന്ധിച്ച മുല്ലപ്പള്ളിയുടെ സംവാദത്തിനുള്ള വെല്ലുവിളി ഏറ്റെടുക്കുമോ?; കോടിയേരിയോട് ഡോ. ശൂരനാട് രാജശേഖരന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 01, 2020
1 min read Updated: July 08, 2026
SHARE:
SAVE: Login to save

പോളിറ്റ് ബ്യൂറോയിൽ വരെ ആർഎസ്എസ് പ്രതിനിധി; ആര്‍എസ്എസ്, സിപിഎം ബന്ധം സംബന്ധിച്ച മുല്ലപ്പള്ളിയുടെ സംവാദത്തിനുള്ള വെല്ലുവിളി ഏറ്റെടുക്കുമോ?; കോടിയേരിയോട് ഡോ. ശൂരനാട് രാജശേഖരന്‍
സിപിഎമ്മും എൽഡിഎഫും പ്രതിസന്ധിയിൽ അകപ്പെടുമ്പോഴെല്ലാം യുഡിഎഫിനെതിരെ ബിജെപി-ആർഎസ്എസ് ബന്ധം ആരോപിച്ച്  രക്ഷപ്പെടാനാണ് സിപിഎം ശ്രമിക്കാറുള്ളതെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് ഡോ. ശൂരനാട് രാജശേഖരന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ച വ്യാജ ആരോപണങ്ങൾ ഇതിന്‍റെ അവസാനത്തെ ഉദാഹരണം മാത്രമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 'ആർഎസ്എസ് ശാഖയിലെ ശിക്ഷക് പ്രമുഖ് ആയിരുന്നയാൾ പോളിറ്റ് ബ്യൂറോ മെമ്പർ ആയിരിക്കുന്ന പാർട്ടിയാണ് രമേശ് ചെന്നിത്തലക്കെതിരെ  ഇല്ലാത്ത സംഘബന്ധം ആരോപിക്കുന്നത്. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പ് കാലത്തും കോൺഗ്രസിനെതിരെ ബി ജെ പി ബന്ധം കോടിയേരി ആരോപിച്ചിരുന്നു. ബിജെപിക്കെതിരായ ബദൽ കോൺഗ്രസാണെന്ന് ജനം വിധിയെഴുതി.20 ൽ 19 സീറ്റും നൽകി ജനം സി പി എമ്മിന് ആ ആരോപണത്തിന് മറുപടി നൽകി.
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭയിലും ഇതേ രീതിയിൽ ജനങ്ങൾ സിപിഎമ്മിന് മറുപടി നൽകും എന്ന കാര്യം ഉറപ്പാണ്. ഇതുകൊണ്ടൊന്നും സ്വർണക്കടത്ത് ഉൾപ്പെടെ സർക്കാരിനെതിരായ പ്രക്ഷോഭത്തിൽ നിന്നും കോൺഗ്രസും യുഡിഎഫും പിന്മാറില്ല. ഉന്നയിച്ച ആരോപണത്തിൽ കോടിയേരി ഉറച്ചു നിൽക്കുന്നുണ്ടെങ്കിൽ കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളിയുടെ സംവാദത്തിനുള്ള വെല്ലുവിളി ഏറ്റെടുക്കണം'- ഡോ. ശൂരനാട് രാജശേഖരന്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
സിപിഎമ്മും എൽഡിഎഫും പ്രതിസന്ധിയിൽ അകപ്പടുമ്പോഴെല്ലാം യുഡിഎഫിനെതിരെ ബിജെപി/ആർ എസ് എസ് ബന്ധം ആരോപിച്ചു രക്ഷപ്പെടാനാണ് സിപിഎം ശ്രമിക്കാറുള്ളത്. കോടിയേരിയുടെ ഇന്നലത്തെ ലേഖനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ക്കെതിരെ ഉന്നയിച്ച വ്യാജ ആരോപണങ്ങൾ ഇതിന്റെ അവസാനത്തെ ഉദാഹരണം മാത്രം. ജീവിതകാലം മുഴുവൻ ഖദർ ധരിച്ച് തികഞ്ഞ ഗാന്ധിയനായി കോൺഗ്രസ് ആദർശങ്ങൾ മുറുകെ പിടിച്ചു ജീവിച്ച രമേശ് ചെന്നിത്തലയുടെ പിതാവ് രാമകൃഷ്ണൻ നായർ സാറിനെതിരായ കോടിയേരിയുടെ പ്രസ്ഥാവന പച്ചകള്ളമാണ്. RSS ശാഖയിലെ ശിക്ഷക് പ്രമുഖ് ആയിരുന്നയാൾ പോളിറ്റ് ബ്യൂറോ മെമ്പർ ആയിരിക്കുന്ന പാർട്ടിയാണ് രമേശിനെതിരെ മേൽ ഇല്ലാത്ത സംഘബന്ധം ആരോപിക്കുന്നത്. സ്വർണ്ണക്കടത്തിന് ഇടനില നിന്നതടക്കം ഗുരുതരമായ ആരോപണങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് ആരോപണങ്ങളെന്നത് ശ്രദ്ധിക്കണം.സ്പ്രിംഗ്ലർ ഉൾപ്പെടെ സർക്കാരിനെതിരായ എല്ലാ ആരോപണങ്ങളും പുറത്തുകൊണ്ടുവന്നത് രമേശ് ചെന്നിത്തലയാണ്. അതുകൊണ്ടാണ് ചെന്നിത്തലയ്ക്ക് നേരെ ആക്രമണം നടത്തുന്നത്. ഇന്ത്യയിൽ ആദ്യമായി ആർഎസ്എസ് പങ്കാളിത്തമുള്ള ഭരണം വരുന്നതിന് ഓടിനടന്നു പണിയെടുത്തവരാണ് സിപിഎമ്മുകാർ.പോളിറ്റ്ബ്യൂറോയിൽ വരെ ആർഎസ്എസ് പ്രതിനിധി ഉണ്ടെന്ന കാര്യം ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. സിപിഎമ്മുകാർ ആരെയാണ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്? ദേശീയ പ്രതിരോധത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസിലേക്ക് മതേതരവാദികൾ ആകർഷിക്കപ്പെടുന്നതിലെ അസ്വസ്ഥതയിലാണ് സി പി എം ഇപ്പോൾ ഉള്ളത്. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പ് കാലത്തും കോൺഗ്രസിനെതിരെ ബി ജെ പി ബന്ധം കോടിയേരി ആരോപിച്ചിരുന്നു.ബി ജെ പി ക്കെതിരായ ബദൽ കോൺഗ്രസാണെന്ന് ജനം വിധിയെഴുതി.20 ൽ 19 സീറ്റും നൽകി ജനം സി പി എമ്മിന് ആ ആരോപണത്തിന് മറുപടി നൽകി. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭയിലും ഇതേ രീതിയിൽ ജനങ്ങൾ സിപിഎമ്മിന് മറുപടി നൽകും എന്ന കാര്യം ഉറപ്പാണ്. ഇതുകൊണ്ടൊന്നും സ്വർണക്കടത്ത് ഉൾപ്പെടെ സർക്കാരിനെതിരായ പ്രക്ഷോഭത്തിൽ നിന്നും കോൺഗ്രസും UDF ഉം പിന്മാറില്ല.ഉന്നയിച്ച ആരോപണത്തിൽ കോടിയേരി ഉറച്ചു നിൽക്കുന്നുണ്ടെങ്കിൽ കെ പി സി സി പ്രസിഡൻ്റ് മുല്ലപ്പള്ളിയുടെ സംവാദത്തിനുള്ള വെല്ലുവിളി ഏറ്റെടുക്കണം.
https://www.facebook.com/permalink.php?story_fbid=3164391637013972&id=959807624139062
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10