Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

COVID| രാജ്യത്ത് 6000 കടന്ന് കൊവിഡ് കേസുകള്‍; 163 പേര്‍ക്ക് പുതിയ വകഭേദം സ്ഥിരീകരിച്ചു

COVID|  രാജ്യത്ത് 6000 കടന്ന് കൊവിഡ് കേസുകള്‍; 163 പേര്‍ക്ക് പുതിയ വകഭേദം സ്ഥിരീകരിച്ചു
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് നിലവിലെ കൊവിഡ് കേസുകളുടെ എണ്ണം 6815 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 324 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി, കേരളം, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനമായി കേരളം തുടരുന്നു. 2053 ആക്ടീവ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 96 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഡല്‍ഹി എന്നീ സസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. JN.1, NB.1.8.1, LF.7, XFG തുടങ്ങിയ പുതിയ ഒമിക്രോണ്‍ ഉപ വകഭേദങ്ങളാണ് ഇന്ത്യയില്‍ കോവിഡ് കേസുകളുടെ നിലവിലെ കുതിച്ചുചാട്ടത്തിന് കാരണം. ഇതുവരെ 163 പേരിലാണ് എക്സ്എഫ്ജി വകഭേദം കണ്ടെത്തിയത്. റീകോമ്പിനന്റ് എക്സ്എഫ്ജി വകഭേദത്തിന് നാല് പ്രധാന സ്പൈക്ക് മ്യൂട്ടേഷനുകള്‍ ഉണ്ട്. കാനഡയില്‍ വകഭേദം സ്ഥിരീകരിച്ചതിന് ശേഷം ആഗോളതലത്തില്‍ കോവിഡ് അതിവേഗം വ്യാപിച്ചതായി ദി ലാന്‍സെറ്റ് ജേണലിലെ ഒരു ലേഖനം പറയുന്നു.

Related articles

See all
Latest News

പേൻ ശരിക്കും ജീവന് ഭീഷണിയോ ? പുരിയിലെ ദാരുണ സംഭവം ഞെട്ടിക്കുന്നത്

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അനിയന്ത്രിത ഉപയോഗം: മുന്നറിയിപ്പുമായി സി.ഡി.എസ...

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Save your stories

Sign in