"പാറ്റ പരാമർശം യുവാക്കൾക്കെതിരെയല്ല, വ്യാജ അഭിഭാഷകർക്കെതിരെ": തിരുത്തുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
'പാറ്റ' എന്ന തന്റെ പരാമർശം രാജ്യത്തെ യുവതലമുറയെ ആകെ ഉദ്ദേശിച്ചുള്ളതല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വ്യാജ ബിരുദങ്ങൾ നേടുകയും തട്ടിപ്പിലൂടെ അഭിഭാഷക വേഷമണിയുകയും ചെയ്യുന്നവരെ മാത്രമാണ് താൻ അത്തരത്തിൽ വിശേഷിപ്പിച്ചതെന്ന് അദ്ദേഹം തിരുത്തി. തന്റെ വാക്കുകൾ വലിയ രീതിയിൽ വിവാദമായ പശ്ചാത്തലത്തിൽ 'ഇന്ത്യൻ എക്സ്പ്രസിന്' നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ചീഫ് ജസ്റ്റിസ് കാര്യങ്ങൾ വ്യക്തമാക്കി രംഗത്തെത്തിയത്. തന്റെ പരാമർശങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതിനാലാണ് വിശദീകരണവുമായി എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ യുവാക്കളിൽ നിന്നാണ് താൻ ഊർജ്ജം ഉൾക്കൊള്ളുന്നതെന്നും സുപ്രീം കോടതിയുടെ വാതിലുകൾ അവർക്കായി എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സുപ്രീം കോടതി എപ്പോഴും യുവതലമുറയെ സ്വാഗതം ചെയ്യുന്നുണ്ടെന്നും അവരുടെ കഴിവുകളെയും പങ്കാളിത്തത്തെയും ആദരിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം, യുവതലമുറയെ ആകെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.