തിരുവനന്തപുരം: കേരള ഓര്‍ത്തോപീഡിക് അസോസിയേഷനും തിരുവനന്തപുരം ഓര്‍ത്തോപീഡിക് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'CALLUS 2026' സമ്മേളനത്തിന്റെ ഭാഗമായി മെഡിക്കല്‍ വിദഗ്ധരുടെ മാരത്തണ്‍ സംഘടിപ്പിച്ചു. ഇന്ന് രാവിലെ 6.00 മണിക്ക് ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. അരുള്‍ ആര്‍. ബി. കൃഷ്ണ IPS മാരത്തണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
ശാരീരികക്ഷമത നിലനിര്‍ത്തേണ്ടതിന്റെയും ആരോഗ്യകരമായ ജീവിതശൈലി പുലര്‍ത്തേണ്ടതിന്റെയും സന്ദേശം സമൂഹത്തിന് നല്‍കാനാണ് മാരത്തണ്‍ സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ്റമ്പതോളം ഓര്‍ത്തോപീഡിക് സര്‍ജന്മാരും വിദഗ്ധരും ഓട്ടത്തില്‍ പങ്കാളികളായി.
കേരള ഓര്‍ത്തോപീഡിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സുബിന്‍ സുഗത്, സെക്രട്ടറി ഡോ. അന്‍സു ആനന്ദ് എ., ട്രഷറര്‍ ഡോ. റിയാസ് അലി ആര്യാടന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. തിരുവനന്തപുരം ഓര്‍ത്തോപീഡിക് സൊസൈറ്റി ഭാരവാഹികളായ പ്രസിഡന്റ് ഡോ. സതീഷ് കുമാര്‍, സെക്രട്ടറി ഡോ. കൈസര്‍ എനിസ്, ട്രഷറര്‍ ഡോ. സഗീര്‍ എന്നിവരും സഹകരിച്ചു. CALLUS സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ജിജു എ. നുമാന്‍, സെക്രട്ടറി ഡോ. സതീഷ് കുമാര്‍, സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. നാരായണന്‍ എന്നിവർ പരിപാടിയുടെ ഏകോപനം നിർവഹിച്ചു.