Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

ആസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് മേൽകൈ

ആസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് മേൽകൈ
അഡ്‌ലെയ്ഡ്: ആസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽകൈ. മൂന്നാം ദിനം കളിനിർത്തുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 151/3 എന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ബാക്കിനിൽക്കേ ഇന്ത്യക്ക് 166 റണ്‍സിന്‍റെ ലീഡുണ്ട്. ചേതേശ്വർ പൂജാര (40), അജിങ്ക്യ രഹാനെ (1) എന്നിവരാണ് ക്രീസിൽ. 15 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ മുരളി വിജയിയും കെ.എൽ.രാഹുലും മികച്ച തുടക്കം നൽകി. ഇരുവരും 63 റണ്‍സ് കൂട്ടിച്ചേർത്തു. രാഹുൽ 44 റണ്‍സ് നേടി. വിജയ് 18 റണ്‍സിന് പുറത്തായി. നാലാം വിക്കറ്റിൽ പൂജാരയും കോഹ്ലിയും ഒത്തുചേർന്നതോടെയാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് മേൽകൈ വന്നത്. ഇരുവരും ചേർന്ന് 71 റണ്‍സ് കൂട്ടിച്ചേർത്തു. 34 റണ്‍സ് നേടിയ കോഹ്ലിയെ സ്പിന്നർ നഥാൻ ലയണാണ് മടക്കിയയച്ചത്. നേരത്തെ 191/7 എന്ന നിലയിൽ മൂന്നാം ദിനം തുടങ്ങിയ ഓസീസ് 235 റണ്‍സിന് ഓൾഒൗട്ടായി. 72 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസീസ് പോരാട്ടത്തിന് നേതൃത്വം നൽകിയത്. ഒൻപതാമനായി ഹെഡ് പുറത്തായതിന് തൊട്ടടുത്ത പന്തിൽ ജോഷ് ഹേസിൽവുഡും വീണതോടെ ഓസീസ് ഇന്നിംഗ്സ് അവസാനിച്ചു. 24 റണ്‍സോടെ ലയണ്‍ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി അശ്വിനും ബുംറയും മൂന്ന് വീതം വിക്കറ്റുകൾ നേടി. ഷമിക്കും ഇഷാന്തിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.

Related articles

See all
Popular News

ട്രാക്കില്‍ ഇന്ത്യന്‍ കുതിപ്പ്: റിലേയില്‍ പൊന്നണിഞ്ഞ് ഇന്ത്യന്‍ വനിതകൾ

Popular News

ഏഷ്യന്‍ ഗെയിംസില്‍ ഗുല്‍വീര്‍ സിങ്ങിന് ഹാട്രിക് മെഡല്‍ ; 5000 മീറ്ററില്‍ വെങ്കലം

Popular News

"വിജയ് ഫോൺ വിളിച്ചിരുന്നെങ്കിൽ...": ലോങ് ജംപിൽ വെള്ളി നേടിയതിന് പിന്നാലെ മനസ്സ് തുറന്ന് മല...

Popular News

മഴ തടസ്സമായാൽ ഇന്ത്യ-പാക് ഫൈനൽ പോരാട്ടം; തോറ്റാലും ജയിച്ചാലും സ്വർണ്ണം പങ്കിടേണ്ടി വന്നേക്...

Save your stories

Sign in