Logo
Tue, Jul 21, 2026 • 09:57 PM
LIVE TV
Watch

No business videos available

No Middle East videos available

ജനനായകന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്: പോരാട്ടങ്ങളുടെ വി.എസ്. സ്മരണയില്‍ കേരളം; വലിയചുടുകാട്ടിലെ സ്മാരകം ഇന്ന് ഉദ്ഘാടനം ചെയ്യും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 21, 2026
1 min read
SHARE:
SAVE: Login to save

ജനനായകന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്: പോരാട്ടങ്ങളുടെ വി.എസ്. സ്മരണയില്‍ കേരളം; വലിയചുടുകാട്ടിലെ സ്മാരകം ഇന്ന് ഉദ്ഘാടനം ചെയ്യും

സിപിഎം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ ഓർമയായിട്ട് ഇന്ന് ഒരു വർഷം തികയുന്നു. ജനകീയ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന വിഎസിന്റെ അസാന്നിധ്യം വലിയ രീതിയിൽ നിഴലിച്ച ഒരു വർഷമാണ് കടന്നുപോയത്. രാഷ്ട്രീയ തിരിച്ചടികളിൽ നിന്നും കരുത്തോടെ മുന്നേറാൻ ആഗ്രഹിക്കുന്നവർ, വിഎസ് കാട്ടിത്തന്ന സമരവീര്യത്തെയാണ് ഇന്നും മാതൃകയാക്കുന്നത്. 2019-ഓടെ സജീവ പ്രചാരണരംഗത്തുനിന്ന് പിൻവാങ്ങിയെങ്കിലും മരണശേഷവും ‘വിഎസ് രാഷ്ട്രീയം’ കേരളത്തിൽ സജീവ ചർച്ചയായി തുടരുന്നു. മരണാനന്തരം അദ്ദേഹത്തിന് പത്മവിഭൂഷൺ പുരസ്കാരം പ്രഖ്യാപിച്ചെങ്കിലും പാർട്ടിയുമായി ആലോചിച്ച് കുടുംബം അത് നിരസിക്കുകയായിരുന്നു.

1923 ഒക്ടോബർ 20-ന് ജനിച്ച്, എട്ട് പതിറ്റാണ്ടിലേറെ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ 101-ാം വയസ്സിൽ 2025 ജൂലൈ 21-നാണ് വിഎസ് വിടവാങ്ങിയത്. അദ്ദേഹത്തിന്റെ സമരജീവിതത്തിന് ഉചിതമായ സ്മാരകമൊരുക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആലപ്പുഴ വലിയചുടുകാട്ടിൽ നിർമിച്ച സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് വലിയചുടുകാട്ടിൽ സംഘടിപ്പിക്കുന്ന റാലിയും പൊതുസമ്മേളനവും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ശിൽപി ഉണ്ണി കാനായി നിർമിച്ച വിഎസിന്റെ അർധകായ പ്രതിമ ഇന്ന് പറവൂർ വേലിക്കകത്തെ വീട്ടുവളപ്പിൽ സ്ഥാപിക്കും. വിഎസിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുസ്മരണ പരിപാടികളും വിപുലമായ അനുസ്മരണ യോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10