'വിദ്യാര്‍ത്ഥി വേട്ടയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം'; ഡല്‍ഹി പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന പൊലീസ് അതിക്രമത്തിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. രാജ്യത്ത് അസാധാരണ സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും, രാജ്യത്തിന്റെ പ്രതീക്ഷകളായ യുവജനങ്ങളും വിദ്യാര്‍ത്ഥികളും ക്രൂരമായി അടിച്ചമര്‍ത്തപ്പെടുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയേകി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ താനും പങ്കാളിയാണെന്ന് അദ്ദേഹം അറിയിച്ചു. കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്കുമൊപ്പമാണ് മുഖ്യമന്ത്രി മാര്‍ച്ചില്‍ അണിനിരന്നത്. വിദ്യാര്‍ത്ഥി വേട്ടയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും ഏവരുടെയും പിന്തുണയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.