Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഡൽഹിയിലെ അധിക സുരക്ഷ വേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഉത്തരവ് പുറത്തിറക്കി ആഭ്യന്തര വകുപ്പ്, 16 പോലീസുകാരെ തിരിച്ചുവെളിച്ചു

ഡൽഹിയിലെ അധിക സുരക്ഷ വേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഉത്തരവ് പുറത്തിറക്കി ആഭ്യന്തര വകുപ്പ്, 16 പോലീസുകാരെ തിരിച്ചുവെളിച്ചു

തിരുവനന്തപുരം: ന്യൂഡൽഹിയിൽ തനിക്ക് അധിക സുരക്ഷ ആവശ്യമില്ലെന്ന നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതിന് പിന്നാലെ ഡൽഹിയിലെ മുഖ്യമന്ത്രിയുടെ അധിക സുരക്ഷ പിൻവലിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. ഡൽഹിയിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന 16 പോലീസുകാരെയും രണ്ട് ഡ്രൈവർമാരെയും ഉടൻ കേരളത്തിലേക്ക് തിരിച്ചുവിളിക്കാനും സുരക്ഷാ വാഹനങ്ങൾ തിരികെ എത്തിക്കാനും നിർദ്ദേശം നൽകി.

മുൻ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് പിണറായി വിജയന്റെ ഡൽഹി സന്ദർശനങ്ങൾക്കായി കേരള ഹൗസിൽ ഏർപ്പെടുത്തിയിരുന്ന പ്രത്യേക സുരക്ഷയും കൂറ്റൻ വാഹനവ്യൂഹവുമാണ് യു.ഡി.എഫ് സർക്കാർ ഇപ്പോൾ ഒഴിവാക്കിയത്. തന്റെ സുരക്ഷയ്ക്കായി അധിക വാഹനങ്ങൾ ആവശ്യമില്ലെന്നും പൈലറ്റ് വാഹനവും ഒരു അകമ്പടി (എസ്കോർട്ട്) വാഹനവും പ്രോട്ടോക്കോൾ പ്രകാരമുള്ള സാധാരണ സുരക്ഷയും മാത്രം മതിയെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പോലീസിന് നൽകിയിട്ടുള്ള കർശന നിർദ്ദേശം. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷ കൂട്ടണമെന്ന് ഇന്റലിജൻസ് ശുപാർശ നിലനിൽക്കവേയാണ് ഈ നീക്കം.

അതേസമയം, അധികാരം ഒഴിഞ്ഞതിന് പിന്നാലെ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് നൽകിയിരുന്ന Z+ (സെഡ് പ്ലസ്) കാറ്റഗറി സുരക്ഷയും അകമ്പടി വാഹനങ്ങളും നേരത്തെ ഒഴിവാക്കിയിരുന്നു. നിലവിൽ അദ്ദേഹത്തിന് Y (വൈ) കാറ്റഗറി സുരക്ഷയാണ് നൽകിവരുന്നത്.

Related articles

See all
Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Popular News

"കേരളം ഈ പ്രദർശനം നെഞ്ചിലേറ്റും; ഒരു ഒഴിവാക്കലുമില്ലാതെ സ്വാഗതം ചെയ്യുന്നു": റെയ്ഹാൻ വാദ്ര...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in