Logo
Tue, Jul 21, 2026 • 11:22 PM
LIVE TV
Watch

No business videos available

No Middle East videos available

മന്ത്രി പിസി വിഷ്ണുനാഥിനും എംപിമാര്‍ക്കുമെതിരായ പോലീസ് അതിക്രമം ജനാധിപത്യ വിരുദ്ധമെന്ന് സണ്ണി ജോസഫ്; ബുധനാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 21, 2026
1 min read
SHARE:
SAVE: Login to save

മന്ത്രി പിസി വിഷ്ണുനാഥിനും എംപിമാര്‍ക്കുമെതിരായ പോലീസ് അതിക്രമം ജനാധിപത്യ വിരുദ്ധമെന്ന് സണ്ണി ജോസഫ്; ബുധനാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

തിരുവനന്തപുരം: നീറ്റ് പരീക്ഷാ തട്ടിപ്പിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച നേതാക്കള്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ കടുത്ത പ്രതിഷേധവുമായി കെ.പി.സി.സി. മന്ത്രി പി.സി. വിഷ്ണുനാഥ്, എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്ക് നേരെ കേന്ദ്രസേനയും ഡല്‍ഹി പോലീസും നടത്തിയത് അത്യന്തം പ്രതിഷേധാര്‍ഹവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.

ജനപ്രതിനിധികളെന്ന പരിഗണന പോലും നല്‍കാതെയാണ് ജനകീയ വിഷയങ്ങളില്‍ പ്രതിഷേധിച്ച നേതാക്കളെ കൈയേറ്റം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. ബലപ്രയോഗത്തിലൂടെ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് മോദി ഭരണകൂടം ശ്രമിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ കേള്‍ക്കാനും അവരുമായി ചര്‍ച്ച നടത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

ഡല്‍ഹിയിലെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ജൂലൈ 22 ബുധനാഴ്ച വൈകുന്നേരം സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു. ജില്ലാ ആസ്ഥാനങ്ങളിലും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലുമായിരിക്കും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുക.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10