Logo
Tue, Jul 21, 2026 • 07:46 PM
LIVE TV
Watch

No business videos available

No Middle East videos available

"യഥാർത്ഥ വിഷയങ്ങൾ ചർച്ചയാകുന്നില്ല; ആരോപണവിധേയർ നേതൃത്വത്തിലേക്ക് വരില്ല"; ‘അമ്മ’യിലെ വിവാദങ്ങളിൽ ഉറച്ച നിലപാടുമായി ശ്വേതാ മേനോൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 21, 2026
1 min read
SHARE:
SAVE: Login to save

"യഥാർത്ഥ വിഷയങ്ങൾ ചർച്ചയാകുന്നില്ല; ആരോപണവിധേയർ നേതൃത്വത്തിലേക്ക് വരില്ല"; ‘അമ്മ’യിലെ വിവാദങ്ങളിൽ ഉറച്ച നിലപാടുമായി ശ്വേതാ മേനോൻ

താരസംഘടനയായ ‘അമ്മ’യിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങളിലും വിവാദങ്ങളിലും കടുത്ത നിലപാട് വ്യക്തമാക്കി വീണ്ടും പ്രസിഡന്റ് ശ്വേതാ മേനോൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരോപണവിധേയരായ വ്യക്തികൾ താൻ സംഘടനാ ചുമതലകളിൽ തുടരുന്നിടത്തോളം കാലം ‘അമ്മ’യുടെ തലപ്പത്തേക്ക് എത്തില്ലെന്ന് ശ്വേതാ മേനോൻ വ്യക്തമാക്കി. താൻ ഉന്നയിച്ച യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് നിലവിൽ ശ്രമങ്ങൾ നടക്കുന്നതെന്നും അവർ ആരോപിക്കുന്നു.

രമേശ് പിഷാരടി ഉൾപ്പെടെയുള്ള മറ്റു അംഗങ്ങളും അംഗീകരിക്കുന്ന അഴിമതി ആരോപണങ്ങൾ കൃത്യമായി ചർച്ച ചെയ്യപ്പെടുന്നില്ലെന്ന് ശ്വേത ചൂണ്ടിക്കാട്ടി. പ്രധാന വിഷയങ്ങൾ മറച്ചുവെച്ച് ഒരു വിഭാഗം ആളുകൾ തനിക്കെതിരെ മാത്രം തുടർച്ചയായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അവർ വ്യക്തമാക്കി.

രാഷ്ട്രീയവും മതവും വർഗീയതയും സംഘടനയിലേക്ക് വലിച്ചിഴച്ച് 'അമ്മ'യെ വിഭജിക്കാൻ ശ്രമിക്കരുതെന്ന് ശ്വേതാ മേനോൻ മുന്നറിയിപ്പ് നൽകി. സംഘടനയിലെ അനീതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകുമെന്നും, തുടങ്ങിയ പോരാട്ടത്തിൽ നിന്ന് ഒരിക്കലും പിന്നോട്ടില്ലെന്നും വ്യക്തമാക്കി ഫേസ്ബുക്കിലാണ് ശ്വേത തന്റെ നിലപാട് പരസ്യമാക്കിയത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10