'ധര്‍മ്മേന്ദ്ര പ്രധാന് എതിരെ നടപടിയില്ലെങ്കില്‍ ഈ സമരം മോദിയെയും കൊണ്ടേ പോകൂ': ഡല്‍ഹിയിലെ പൊലീസ് അതിക്രമത്തില്‍ ടി സിദ്ദിഖ്
തൃശ്ശൂര്‍: രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ തകര്‍ത്ത നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ഉത്തരവാദികളായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ചില്ലെങ്കില്‍ ഈ സമരം നരേന്ദ്ര മോദിയെയും കൊണ്ടേ പോകൂവെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. പരീക്ഷാ തട്ടിപ്പിലും, പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ ഡല്‍ഹി പോലീസ് ക്രൂരമായി മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ പരീക്ഷാ സംവിധാനത്തിന്റെ സര്‍വ്വ മേഖലകളിലും എണ്ണിയാലൊടുങ്ങാത്ത അഴിമതികളും ക്രമക്കേടുകളുമാണ് നടക്കുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, തകര്‍ന്ന പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ പ്രതിപക്ഷം എന്നും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തെരുവിലുണ്ടാകുമെന്നും വ്യക്തമാക്കി. നീറ്റ് തട്ടിപ്പിലെ അഴിമതിക്കാരായ മുഴുവന്‍ കുറ്റവാളികളെയും ജയിലിലടയ്ക്കുന്നത് വരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിരന്തരമായ പോരാട്ടം തുടരുമെന്നും ടി. സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
തൃശ്ശൂര്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ സുനില്‍ അന്തിക്കാട്, ജോണ്‍ ഡാനിയേല്‍, കെ.കെ. ബാബു, സിജോ കടവില്‍, കെ.ബി. ജയറാം, ടി.എസ്. അജിത്ത്, കെ.എച്ച്. ഉസ്മാന്‍ ഖാന്‍, എന്‍.എസ്. അയൂബ്, കെ. ഗിരീഷ് കുമാര്‍, ബൈജു വര്‍ഗീസ്, വി. സുരേഷ് കുമാര്‍, ഗോകുല്‍ ഗുരുവായൂര്‍, സന്തോഷ് ഐത്താടന്‍, കെ.പി. രാധാകൃഷ്ണന്‍, സി.ജെ. സ്റ്റാന്റലി, കെ. സുരേഷ്, ആന്റോ ചിനിക്കല്‍, എം.യു. മുത്തു, അഹമ്മദ് ബഷീര്‍, നിഖില്‍ സതീശന്‍, കെ. സുമേഷ്, പ്രവീണ്‍ ലാല്‍, കെ. ഗോപാലകൃഷ്ണന്‍, ജോയ് ബാസ്റ്റിന്‍ തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.