Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തിരൂരങ്ങാടിയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: അസിസ്റ്റന്റ് എഞ്ചിനീയർക്ക് സസ്പെൻഷൻ; കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിയുടെ നിർദ്ദേശം

തിരൂരങ്ങാടിയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: അസിസ്റ്റന്റ് എഞ്ചിനീയർക്ക് സസ്പെൻഷൻ; കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിയുടെ നിർദ്ദേശം

തിരൂരങ്ങാടിയില്‍ സ്റ്റേ വയറില്‍നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ച ദാരുണമായ സംഭവത്തില്‍ ശക്തമായ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, സൂപ്പര്‍വൈസറി വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് വെണ്ണിയൂര്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറെ സര്‍വീസില്‍ നിന്ന് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. കൂടാതെ, സംഭവത്തില്‍ ഉത്തരവാദികളായ മറ്റ് ജീവനക്കാര്‍ക്കെതിരെയും കര്‍ശന അച്ചടക്കനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് പ്രത്യേക ധനസഹായമായി 10 ലക്ഷം രൂപ അനുവദിക്കുന്നതിന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കെ.എസ്.ഇ.ബിക്ക് നിര്‍ദ്ദേശം നല്‍കി. പ്രസ്തുത സംഭവം ഒരു പ്രത്യേക കേസ് ആയി പരിഗണിച്ചാണ് ഈ സഹായം നല്‍കുന്നത്. വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തുടനീളം സുരക്ഷാ പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി, വൈദ്യുതി ലൈനുകളും അനുബന്ധ സംവിധാനങ്ങളും കെ.എസ്.ഇ.ബി ജീവനക്കാര്‍ അടിയന്തരമായി പട്രോളിംഗ് നടത്തി പരിശോധിക്കും. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രത്യേക സുരക്ഷാ ഓഡിറ്റ് നടത്തുന്നതിനും, പരിശോധനകളില്‍ കണ്ടെത്തുന്ന വീഴ്ചകള്‍ ഉടന്‍ പരിഹരിക്കുന്നതിനും വൈദ്യുതി മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങളുടെയും കുട്ടികളുടെയും സുരക്ഷ മുന്‍നിര്‍ത്തി വൈദ്യുതി വിതരണ സംവിധാനങ്ങളില്‍ എല്ലാ മുന്‍കരുതലുകളും കര്‍ശനമായി പാലിക്കുമെന്ന് ബോര്‍ഡ് വ്യക്തമാക്കി.


Related articles

See all
Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

നിലമ്പൂരിൽ പട്ടാപ്പകൽ 9.95 ലക്ഷം രൂപ കവർന്ന കേസ്; 24 മണിക്കൂറിനുള്ളിൽ പ്രതിയെ പൊക്കി പോലീസ...

Popular News

ഓപ്പറേഷൻ തൂഫാൻ: വേങ്ങരയിൽ വൻ ലഹരി വേട്ട; 101.57 ഗ്രാം എംഡിഎംഎയും 3.60 ലക്ഷം രൂപയുമായി മുഖ്...

Popular News

പുനർജനി ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ പ്രീത നെടുങ്ങോട്ടൂരിന് രണ്ട് പ്രമുഖ പുരസ്കാരങ്ങൾ;...

Save your stories

Sign in