Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മോദിയെ വിമർശിച്ചാല്‍ 'ലോക്ക്ഡൗൺ' ; സച്ചിദാനന്ദന് പിന്നാലെ അഡ്വ. അനില്‍ ബോസിന്‍റെ അക്കൗണ്ടിനും പൂട്ട്

മോദിയെ വിമർശിച്ചാല്‍ 'ലോക്ക്ഡൗൺ' ; സച്ചിദാനന്ദന് പിന്നാലെ അഡ്വ. അനില്‍ ബോസിന്‍റെ അക്കൗണ്ടിനും പൂട്ട്
പ്രധാനമന്ത്രിയെ വിമർശിക്കുന്നവരുടെ സമൂഹമാധ്യമ അക്കൌണ്ടുകള്‍ക്ക് പൂട്ട് വീഴുന്നത് തുടരുന്നു. കവി സച്ചിദാനന്ദന് പിന്നാലെ കോണ്‍ഗ്രസ് വക്താവ് അഡ്വ. അനില്‍ ബോസിന്‍റെ ഫേസ്ബുക്ക് അക്കൌണ്ടിനും  വിലക്ക് ഏർപ്പെടുത്തി. ഒരു മാസത്തേക്കാണ് അഡ്വ അനില്‍ ബോസിന് ഫേസ്ബുക്കില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. 30 ദിവസത്തേക്ക് അക്കൌണ്ടില്‍ നിന്ന് ലൈവോ മറ്റ് പോസ്റ്റുകളോ നല്‍കാനാവില്ല. രാജ്യത്ത് ഉയർന്നുവരുന്ന നിരവധി പ്രക്ഷോഭങ്ങളുടെ മുന്നിൽ നിൽക്കുന്ന ആളുകളെ ഭീഷണിപ്പെടുത്തുകയും അതും അവരുടെ ട്വിറ്റർ ഫേസ്ബുക്ക് അക്കൗണ്ടുകൾ പൂട്ടിക്കുകയും ചെയ്യുന്നത് ഭീരുക്കളുടെ നടപടിയാണെന്ന് അഡ്വ. അനിൽ ബോസ് പ്രതികരിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചൂവിലങ്ങിടുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ കവി സച്ചിദാനന്ദന്‍റെ ഫേസ്ബുക്ക് അക്കൌണ്ടിനും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. 24 മണിക്കൂർ നേരത്തേക്ക് വീഡിയോ പോസ്റ്റു ചെയ്യുന്നതിനും ഒരു മാസത്തേക്ക് ലൈവ് വരുന്നതിനും വിലക്കുണ്ട്. മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലാണ് നടപടിയെന്ന് ഫേസ്ബുക് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച പോസ്റ്റിന്റെ പേരിലാണ് നടപടിയെന്ന് സച്ചിദാനന്ദന്‍ പ്രതികരിച്ചു. ബിജെപിയെ വിമർശിക്കുന്നവർ നിരീക്ഷണത്തിലാണെന്ന് സംശയിക്കുന്നതായും ഭരണകൂടവും ഫേസ്ബുക്കും തമ്മില്‍ ധാരണയുണ്ടെന്നാണ് മനസിലാകുന്നതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

Related articles

See all
Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Popular News

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ...

Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

Save your stories

Sign in