ആലപ്പുഴയിലെ എസ്എഫ്ഐ സർട്ടിഫിക്കറ്റ് വിവാദത്തില്‍ ജില്ലാ പോലീസ് മേധാവിക്കും കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലർക്കും പരാതി നല്കി കെഎസ്യു. എസ്എഫ്ഐ മുൻ കായംകുളം ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ നിഖിൽ എം തോമസ് എം കോം പ്രവേശനത്തിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നല്കിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി മാഹിൻ മുപ്പതിൽചിറയാണ് പരാതി നല്‍കിയത്. ഗുരുതരമായ ക്രിമിനല്‍ കുറ്റമാണിതെന്നും അന്വേഷിച്ച് നിയമ നടപടി സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവിക്കും കേരള യൂണിവേഴ്സിറ്റി വിസിക്കും നല്കിയ പരാതിയില്‍ മാഹിൻ മുപ്പതിൽചിറ ആവശ്യപ്പെട്ടു.