ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ
ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (SIT) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വസതിയിൽ നിന്നാണ് അന്വേഷണ സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനായി പ്രശാന്തിനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തിക്കും. ഇദ്ദേഹത്തിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് എസ്.ഐ.ടി അറിയിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് വരും മണിക്കൂറുകളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ബോർഡ് അംഗമായിരുന്ന അജികുമാർ, മുൻ തിരുവാഭരണം കമ്മീഷണർ റെജിലാൽ എന്നിവരെയും ഉടൻ അറസ്റ്റ് ചെയ്യും. അതേസമയം, കേസിൽ ഏത് നിമിഷവും തന്റെ അറസ്റ്റ് ഉണ്ടായേക്കാമെന്ന് പി.എസ്. പ്രശാന്ത് ഇന്ന് രാവിലെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.