Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

ദുരൂഹതകളും ആക്ഷനും നിറഞ്ഞ 'ബാൻഡ് ഓഫ് ബ്രദേഴ്‌സ്' ടീസർ പുറത്തിറങ്ങി; നായകനായി റോഷൻ ബഷീർ

ദുരൂഹതകളും ആക്ഷനും നിറഞ്ഞ 'ബാൻഡ് ഓഫ് ബ്രദേഴ്‌സ്' ടീസർ പുറത്തിറങ്ങി; നായകനായി റോഷൻ ബഷീർ

യുവതാരങ്ങളായ റോഷൻ ബഷീർ, രാഹുൽ രാജഗോപാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വാണിമഹൽ ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഡ്രാമ ത്രില്ലർ ചിത്രം 'ബാൻഡ് ഓഫ് ബ്രദേഴ്‌സിന്റെ' (Band of Brothers) സ്റ്റൈലിഷ് ടീസർ പുറത്തിറങ്ങി. പ്രേക്ഷകരിൽ വലിയ രീതിയിലുള്ള ആകാംഷയും ദുരൂഹതയും നിറയ്ക്കുന്ന രീതിയിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. 'വിൻസെന്റ് ആൻഡ് ദി പോപ്പ്' എന്ന ചിത്രത്തിന് ശേഷം ബിജോയ് പി.ഐ ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഏറെ നിഗൂഢതകൾ ഒളിപ്പിച്ച ചിത്രത്തിന്റെ സ്വഭാവമാണ് ടീസറിലൂടെ വ്യക്തമാകുന്നത്.

'ആക്റ്റർ കോപ്പ്' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ബിബിൻ ജോസഫും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. റോഷൻ ബഷീർ, രാഹുൽ രാജഗോപാൽ, ബിബിൻ ജോസഫ് എന്നിവർക്കൊപ്പം വി.കെ. ബൈജു, വരുൺ തിലക്, അബി, നോബി തരിയൻ, നിധി രാജൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. https://youtu.be/GpKpAnj5A-U എന്ന ലിങ്കിലൂടെ ചിത്രത്തിന്റെ ടീസർ കാണാവുന്നതാണ്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

Related articles

See all
Entertainment

'പണി'ക്ക് ശേഷം വീണ്ടും ഞെട്ടിക്കാൻ സാഗർ സൂര്യ; 'ഭൗമ'യിലെ ജേക്കബ്ബ് എത്തുന്ന പോസ്റ്റർ വൈറൽ

Entertainment

ആക്ഷൻ റിവഞ്ച് ത്രില്ലറുമായി ബിനു എസ്; വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന 'പ്രഹരം' ടീസർ പ...

Popular News

മാർഗംകളി താളവും റാപ്പും ഒന്നിച്ച്; തരംഗമായി 'ഡിസ്കോ'യിലെ 'ഇതിന്നോ ആദമേ' ഗാനം, നവംബർ 6-ന് ച...

Popular News

തലൈവരുടെ ഗ്രാന്റ് എൻട്രി; 40 വർഷങ്ങൾക്കുശേഷം തിയേറ്ററിൽ ആരാധകർക്കൊപ്പം സിനിമ കണ്ട് സൂപ്പര്...

Save your stories

Sign in