'ഇതിഹാസ', 'സ്റ്റൈൽ', 'കാമുകി' എന്നീ ചിത്രങ്ങൾക്ക് ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന പുതിയ ആക്ഷൻ റിവഞ്ച് ത്രില്ലർ ചിത്രമായ 'പ്രഹരത്തിന്റെ' ടീസർ റിലീസായി. പുതുമുഖ താരം വാമിക താരയും യുവതാരം റോഷൻ ചന്ദ്രയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം രഥക് ആർട്സിന്റെ ബാനറിൽ ഖാദർ ഹസ്സൻ ആണ് നിർമ്മിച്ചിരിക്കുന്നത്. സുജിത്ത് അജിത് കുമാർ, ബിനു സദാനന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പുതുമുഖങ്ങളായ വാമിക താര, റോഷൻ ചന്ദ്ര എന്നിവർക്കൊപ്പം സുധീഷ്, പവിത്രൻ, പ്രശാന്ത് അലക്സാണ്ടർ, രാജേഷ് ശർമ്മ, തുഷാര പിള്ള തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. https://youtu.be/RCvSS1m1rrE എന്ന ലിങ്കിലൂടെ ടീസർ കാണാവുന്നതാണ്. ചിത്രത്തിന്റെ റിലീസ് തിയതി സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ആക്ഷൻ റിവഞ്ച് ത്രില്ലറുമായി ബിനു എസ്; വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന 'പ്രഹരം' ടീസർ പുറത്തിറങ്ങി