ദുബായ് : കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ( KUWJ ) മിഡില്‍ ഈസ്റ്റ് ഘടകത്തിന് പുതിയ നേതൃത്വമായി. പ്രസിഡണ്ടായി ജയ്ഹിന്ദ് ടിവി മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ ഹെഡ് എല്‍വിസ് ചുമ്മാറിനെയും സെക്രട്ടറിയായി മാതൃഭൂമി ന്യൂസിലെ സുരേഷ് വെള്ളിമുറ്റത്തെയുെം ട്രഷററായി മീഡിയവണ്ണിലെ ഷിനോജ് ഷംസുദ്ധീനെയും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ടുമാരായി മാതൃഭൂമിയിലെ വനിത വിനോദും മലയാള മനോരമ ഓണ്‍ലൈനിലെ സാദിഖ് കാവിലും തിരഞ്ഞെടുക്കപ്പെട്ടു. മനോരമ ന്യൂസിലെ പ്രമദ് ബി കുട്ടിയാണ് ജോയിന്റ് സെക്രട്ടറി. ഇതോടൊപ്പം, നിര്‍വാഹക സമിതി അംഗങ്ങളായി എന്‍ എം അബൂബക്കര്‍ ( മലയാള മനോരമ, അബുദാബി ) , എന്‍ എ എം ജാഫര്‍ ( ഗള്‍ഫ് ചന്ദ്രിക ), അരുണ്‍ രാഘവന്‍ ( എഡിറ്റോറിയല്‍ ), മുബഷീര്‍ ( ഏഷ്യാനെറ്റ് ന്യൂസ് ), മാനസ മനോജ് ( യുഎഇ വാര്‍ത്ത ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഗള്‍ഫ് മാധ്യമത്തിലെ എന്‍ എസ് നിസാറും ഏഷ്യാനെറ്റിലെ സഹല്‍ സി മുഹമ്മദും തിരഞ്ഞെടുപ്പ് വരണാധികാരികളായി. പുതിയ നേതൃത്വത്തെ 2026-2028 വര്‍ഷത്തേയ്ക്കാണ് തെരഞ്ഞെടുത്തത്. കേരളത്തിലെ വിവിധ ജില്ലകളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേരള പത്രപ്രവര്‍ത്തക യൂണിയന് പുതിയ ജില്ലാ കമ്മിറ്റികള്‍ തെരഞ്ഞെടുത്തോടെയാണ് മിഡില്‍ ഈസ്റ്റിലും പുതിയ നേതൃത്വമായത്.
കേരള പത്രപ്രവര്‍ത്തക യൂണിയന്റെ മിഡില്‍ ഈസ്റ്റ് ഘടകത്തിന് പുതിയ നേതൃത്വം ; ജയ്ഹിന്ദ് ടി വിയിലെ എല്‍വിസ് ചുമ്മാര്‍ പ്രസിഡണ്ട്