Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പശ്ചിമ ബംഗാളിൽ ക്രൈസ്തവ കുടുംബങ്ങൾക്ക് നേരെ അതിക്രമം; അമിത് ഷായ്ക്കും മമതാ ബാനർജിക്കും കത്തയച്ച് കെ.സി. വേണുഗോപാൽ

പശ്ചിമ ബംഗാളിൽ ക്രൈസ്തവ കുടുംബങ്ങൾക്ക് നേരെ അതിക്രമം; അമിത് ഷായ്ക്കും മമതാ ബാനർജിക്കും കത്തയച്ച് കെ.സി. വേണുഗോപാൽ


പശ്ചിമ ബംഗാളിൽ ക്രൈസ്തവ കുടുംബങ്ങൾക്കെതിരെ നടന്ന അതിക്രമങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എം.പി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും കത്തയച്ചു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും, മതവിദ്വേഷം പ്രചരിപ്പിക്കുകയും വിശ്വാസത്തിന്റെ പേരിൽ ആളുകളെ നിർബന്ധത്തിന് വിധേയരാക്കുകയും ചെയ്യുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പശ്ചിമ മേദിനിപൂർ ജില്ലയിലെ പട്‌ലാപൂർ ഗ്രാമത്തിൽ ഒക്ടോബർ 18 മുതൽ 20 വരെയുള്ള ദിവസങ്ങളിലാണ് മൂന്ന് ക്രൈസ്തവ കുടുംബങ്ങൾക്ക് നേരെ അക്രമം നടന്നത്. ബജ്റംഗ്ദളുമായി ബന്ധമുള്ള സംഘം നടത്തിയ ആക്രമണത്തിൽ ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേൽക്കുകയും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, കുടുംബങ്ങളെ നിർബന്ധപൂർവം ദുർഗാപൂജ പന്തലിലേക്ക് കൊണ്ടുപോയി ആരാധനാചടങ്ങുകളിലും 'ശുദ്ധീകരണച്ചടങ്ങിലും' പങ്കെടുപ്പിക്കാൻ ശ്രമിച്ചതായും, പൊലീസിനെ സമീപിച്ചാൽ ജീവനോടെ ചുട്ടുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ആദ്യദിവസം പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും, പിന്നീട് അഭിഭാഷകന്റെ ഇടപെടലിനെത്തുടർന്നാണ് 13 പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിലായി സമീപമാസങ്ങളിൽ ക്രൈസ്തവരെ ലക്ഷ്യമിട്ട് അറുപതോളം അക്രമസംഭവങ്ങൾ നടന്നതായി സിവിൽ സമൂഹ സംഘടനകളുടെ രേഖകൾ വ്യക്തമാക്കുന്നുണ്ടെന്നും ഇത്തരം സംഭവങ്ങൾ സാധാരണവൽക്കരിക്കപ്പെടാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്നും, അക്രമത്തിലൂടെ മറ്റൊരു മതത്തിന്റെ ആചാരങ്ങൾ നിർബന്ധിച്ച് ചെയ്യിക്കുന്നത് ഭരണഘടനയ്‌ക്കെതിരായ വെല്ലുവിളിയാണെന്നും കത്തിൽ കൂട്ടിച്ചേർക്കുന്നു.

Related articles

See all
Popular News

സൽമാനെ പുകഴ്ത്തി, ഹിറ്റ്‌ലിസ്റ്റിലായി; ടൈഗർ ഷ്രോഫിന് നേർക്കുള്ള ബിഷ്‌ണോയി സംഘത്തിന്റെ വധശ്...

Popular News

ചെസ്സിൽ ചരിത്രമെഴുതി 11-കാരി; ജൂഡിറ്റ് പോൾഗറുടെ 38 വർഷത്തെ റെക്കോർഡ് തകർത്ത് ബോധന ശിവാനന്ദ...

Popular News

വാട്സാപ്പും ടെലഗ്രാമും ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക: രാജ്യത്ത് പുതിയ 'സിം ബൈൻഡിങ്' നിയമങ്ങ...

Popular News

'വ്യവസായത്തെക്കുറിച്ച് സംസാരിക്കാന്‍ എത്തിയവര്‍ പറഞ്ഞത് രാഷ്ട്രീയം'; തന്നെയും വിഡി സതീശനെയ...

Save your stories

Sign in