ബംഗളൂരു: കേരള മുഖ്യമന്ത്രി വി.ഡി. സതീശനും തനിക്കുമെതിരെ രഹസ്യ ക്യാമറ ഉപയോഗിച്ച് 'സ്റ്റിങ് ഓപ്പറേഷന്‍' നടത്താന്‍ ശ്രമം നടന്നതായി കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ബി.ജെ.പി നേതാക്കളെയും എന്‍.ഡി.എ സഖ്യകക്ഷികളിലെ മുഖ്യമന്ത്രിമാരെയും ഒഴിവാക്കി കോണ്‍ഗ്രസ് നേതാക്കളെ മാത്രം ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. കന്നഡ വാര്‍ത്താ ചാനലായ 'ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസി'ന് നല്‍കിയ അഭിമുഖത്തിലാണ് ഡി.കെ. ശിവകുമാറിന്റെ വെളിപ്പെടുത്തല്‍.
തന്നെ കാണാന്‍ എത്തിയ ഒരു വ്യവസായി 'മെറ്റാ സ്മാര്‍ട്ട് ഗ്ലാസുകള്‍' ധരിച്ചിരുന്നുവെന്നും, ഇത് സംശയത്തിന് ഇടയാക്കിയെന്നും ഡി.കെ. ശിവകുമാര്‍ പറഞ്ഞു. സംഭാഷണം രേഖപ്പെടുത്താനുള്ള ശ്രമമാണെന്ന് സംശയിച്ചതിനെത്തുടര്‍ന്ന് സന്ദര്‍ശകന്റെ പശ്ചാത്തലത്തെക്കുറിച്ചും മറ്റ് രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ഈ വ്യവസായി കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ കാണുമ്പോഴും സമാനമായ ഗ്ലാസുകള്‍ ധരിച്ചിരുന്നതായി വിവരം ലഭിച്ചെന്ന് ശിവകുമാര്‍ അവകാശപ്പെട്ടു. എന്നാല്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഒരു കേന്ദ്രമന്ത്രി എന്നിവരെ കണ്ടപ്പോള്‍ ഇയാള്‍ ഈ ഗ്ലാസുകള്‍ ധരിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സന്ദര്‍ശകനായ വ്യവസായി ആരാണെന്നോ രേഖപ്പെടുത്തല്‍ നടന്നതിന് തെളിവുകളോ അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടില്ല.
ഔദ്യോഗിക അനുമതിയോടെ എത്തിയ വ്യവസായി ആദ്യം ബിസിനസ് കാര്യങ്ങളാണ് സംസാരിച്ചതെങ്കിലും, പിന്നീട് സംഭാഷണം രാഷ്ട്രീയത്തിലേക്ക് തിരിക്കുകയായിരുന്നു. ബൂത്ത് തല തന്ത്രങ്ങളെക്കുറിച്ചും രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും സംസാരിച്ചതും കയ്യിലുണ്ടായിരുന്ന സ്മാര്‍ട്ട് ഗ്ലാസുകളും സംശയത്തിന് ആക്കം കൂട്ടി. മന്ത്രിമാരും ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, വ്യക്തിഗത അസിസ്റ്റന്റുകള്‍ വഴിയോ ഫോണ്‍ കോളുകള്‍ വഴിയോ കുടുക്കാന്‍ ശ്രമങ്ങള്‍ നടക്കാനിടയുണ്ടെന്നും അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
'വ്യവസായത്തെക്കുറിച്ച് സംസാരിക്കാന്‍ എത്തിയവര്‍ പറഞ്ഞത് രാഷ്ട്രീയം'; തന്നെയും വിഡി സതീശനെയും ഒളിക്യാമറയില്‍ കുടുക്കാന്‍ ശ്രമം: ഗുരുതര വെളിപ്പെടുത്തലുമായി ഡി.കെ. ശിവകുമാർ