Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബിരുദ വിദ്യാർഥികൾക്കായി പഠനത്തോടൊപ്പം ജോലി പരിചയവും പ്രതിമാസ സ്റ്റൈപ്പൻഡും; പുതിയ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി റോജി എം. ജോൺ

ബിരുദ വിദ്യാർഥികൾക്കായി പഠനത്തോടൊപ്പം ജോലി പരിചയവും പ്രതിമാസ സ്റ്റൈപ്പൻഡും; പുതിയ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി റോജി എം. ജോൺ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന സെമസ്റ്റർ വിദ്യാർഥികളുടെ തൊഴിൽക്ഷമതയും പ്രായോഗിക നൈപുണ്യവും വർധിപ്പിക്കുന്നതിനായി അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം (AEDP) സംസ്ഥാനത്ത് നടപ്പിലാക്കാൻ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ അറിയിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ (BoAT) സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവിലെ അക്കാദമിക വർഷം മുതൽ ആരംഭിക്കുന്ന ഈ പദ്ധതി വഴി ആർട്സ്, സയൻസ്, കോമേഴ്സ് ബിരുദ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം തന്നെ 6 മാസത്തെ പ്രായോഗിക വ്യവസായിക പരിശീലനത്തിനുള്ള സുവർണ്ണാവസരമാണ് ലഭിക്കുന്നത്.

പരിശീലന കാലയളവിൽ വിദ്യാർഥികൾക്ക് ആകർഷകമായ പ്രതിമാസ സ്റ്റൈപ്പൻഡ് ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി ബിരുദ വിദ്യാർഥികൾക്ക് ആകെ 10,900 രൂപയും ഡിപ്ലോമ ഹോൾഡേഴ്സിന് ആകെ 9,600 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ പദ്ധതിയിലൂടെ കോളജ് തലത്തിൽ തന്നെ വിദ്യാർഥികൾക്ക് തൊഴിൽ ലഭ്യത കൂടുതൽ ഉറപ്പുവരുത്താൻ സാധിക്കുമെന്ന് മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി.

Related articles

See all
Popular News

'പീസ് ബോണ്ടില്‍ ഒപ്പിടില്ല, പ്രതിഷേധിക്കാനുള്ള അവകാശത്തെ കവരുന്നതാണ് പീസ് ബോണ്ട്'; പോലീസ്...

Popular News

'ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇപി ജയരാജന്റെ ഭാര്യയും പണം വാങ്ങി': ഗുരുതര ആരോപണവുമായി ഇപി ജ...

Popular News

എസ്.എം.എ മരുന്ന് വിവാദം തികച്ചും അനാവശ്യം: ഡോ. മോഹന്‍ കുന്നുമ്മേൽ

Popular News

കുതിപ്പുമായി സൊമാറ്റോയും ബ്ലിങ്കിറ്റും; റെക്കോർഡ് വരുമാനം, മാതൃകമ്പനിയായ എറ്റേണലിന്റെ ലാഭം...

Save your stories

Sign in