Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സിപിഎം നേതാക്കള്‍ക്കെതിരെയുള്ള പീഡന പരാതികള്‍ ഇനി പരമ രഹസ്യം; പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ചയാക്കില്ല; പരാതികള്‍ പരിഹരിക്കാന്‍ പ്രവര്‍ത്തന രൂപരേഖ

സിപിഎം നേതാക്കള്‍ക്കെതിരെയുള്ള പീഡന പരാതികള്‍ ഇനി പരമ രഹസ്യം; പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ചയാക്കില്ല; പരാതികള്‍ പരിഹരിക്കാന്‍ പ്രവര്‍ത്തന രൂപരേഖ

തിരുവനന്തപുരം: നേതാക്കള്‍ക്കെതിരായ പീഢന പരാതികള്‍ പരസ്യമാക്കാതെ പരിഹരിക്കാന്‍ സിപിഎം. ഐസിസികള്‍ക്ക് പ്രവര്‍ത്തന രൂപരേഖയുണ്ടാക്കി. പരാതികള്‍ പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ചയാക്കില്ല. ഐസിസിയുടെ തീര്‍പ്പ് അന്തിമമെന്നും നേതൃത്വം. ടി എന്‍ സീമയുടെ നേതൃത്വത്തില്‍ സംസ്ഥാനതല സമിതി. ഇ എന്‍ സുരേഷ് ബാബു അടക്കമുള്ള നേതാക്കള്‍ക്കെതിരെ പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

നിലവില്‍ പാര്‍ട്ടി കമ്മിറ്റികള്‍ നേരിട്ട് പരാതികള്‍ കൈകാര്യം ചെയ്യുന്ന രീതി അവസാനിപ്പിച്ചുകൊണ്ടാണ് പുതിയ സംവിധാനം വരുന്നത്. ബന്ധപ്പെട്ട ഘടകങ്ങളിലെ ഐ.സി.സിയാകും പരാതികളില്‍ അന്വേഷണം നടത്തി അന്തിമ തീരുമാനം എടുക്കുക. ഈ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ പാര്‍ട്ടി കമ്മിറ്റികള്‍ക്ക് അധികാരമുണ്ടായിരിക്കില്ല. ഐ.സി.സി തീരുമാനത്തിനെതിരെ അപ്പീല്‍ ഉള്ളപക്ഷം, അത് മേല്‍ക്കമ്മിറ്റിയിലെ ഐ.സി.സിയാണ് പരിഗണിക്കുക.

Related articles

See all
Popular News

സംസ്ഥാനത്ത് പ്രളയഭീതി ഉയർത്തി അതിതീവ്ര മഴ മുന്നറിയിപ്പ്: ഞായറും തിങ്കളും വിവിധ ജില്ലകളിൽ റ...

Popular News

'ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇപി ജയരാജന്റെ ഭാര്യയും പണം വാങ്ങി': ഗുരുതര ആരോപണവുമായി ഇപി ജ...

Popular News

എസ്.എം.എ മരുന്ന് വിവാദം തികച്ചും അനാവശ്യം: ഡോ. മോഹന്‍ കുന്നുമ്മേൽ

Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Save your stories

Sign in