Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എസ്.എം.എ മരുന്ന് വിവാദം തികച്ചും അനാവശ്യം: ഡോ. മോഹന്‍ കുന്നുമ്മേൽ

എസ്.എം.എ മരുന്ന് വിവാദം തികച്ചും അനാവശ്യം: ഡോ. മോഹന്‍ കുന്നുമ്മേൽ

തിരുവനന്തപുരം: എസ്.എം.എ മരുന്നുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തികച്ചും അനാവശ്യമാണെന്ന് ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേല്‍. മാതാപിതാക്കള്‍ക്ക് വലിയ സന്തോഷം നല്‍കുന്ന കാര്യമാണിതെന്നും, കുട്ടികള്‍ക്ക് നേരത്തെ നല്‍കിയ അതേ മരുന്ന് തന്നെയാണ് ഇപ്പോള്‍ ലഭ്യമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ ലോകത്തിന്റെ ഫാര്‍മസിയാണെന്നും, അതേ മരുന്നും മോളിക്യൂളും തന്നെയാണ് ഇപ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കുറഞ്ഞ വിലയ്ക്ക് നല്ല മരുന്നുകള്‍ നല്‍കണമെന്നാണ് സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുള്ളത്. എയ്ഡ്‌സിനുള്ള വിലകുറഞ്ഞ മരുന്നുകള്‍ ഇന്ത്യന്‍ കമ്പനികള്‍ നിര്‍മ്മിച്ച മാതൃക അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇന്ത്യ എപ്പോഴും വിലകുറഞ്ഞതും മികച്ചതുമായ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കേണ്ടതുണ്ടെന്നും, ഇതിനെ എല്ലാവരും പിന്തുണയ്ക്കണമെന്നും ഡോ. മോഹനന്‍ കുന്നുമ്മേല്‍ ആവശ്യപ്പെട്ടു.

കോവിഡ് മഹാമാരിയുടെ സമയത്ത് ഇന്ത്യ വാക്‌സിന്‍ നിര്‍മ്മിച്ച് 90-ഓളം രാജ്യങ്ങള്‍ക്ക് നല്‍കിയ കാര്യം അദ്ദേഹം എടുത്തുപറഞ്ഞു. ഇത്തരത്തിലുള്ള വിഷയങ്ങളില്‍ പൊതുജനങ്ങളില്‍ കൃത്യമായ ബോധവത്കരണവും പഠനങ്ങളും നടത്താന്‍ ആരോഗ്യ സര്‍വകലാശാല നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

'ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇപി ജയരാജന്റെ ഭാര്യയും പണം വാങ്ങി': ഗുരുതര ആരോപണവുമായി ഇപി ജ...

Popular News

സിപിഎം നേതാക്കള്‍ക്കെതിരെയുള്ള പീഡന പരാതികള്‍ ഇനി പരമ രഹസ്യം; പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച...

Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

മുൻ ആരോഗ്യമന്ത്രിമാരുടെ ഇരട്ടത്താപ്പ്; എസ്എംഎ മരുന്നില്‍ പഠനം വേണമെന്ന് ശുപാര്‍ശ ചെയ്തത് ഇ...

Save your stories

Sign in