Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുൻ ആരോഗ്യമന്ത്രിമാരുടെ ഇരട്ടത്താപ്പ്; എസ്എംഎ മരുന്നില്‍ പഠനം വേണമെന്ന് ശുപാര്‍ശ ചെയ്തത് ഇടത് സര്‍ക്കാരിന്റെ കാലത്തെന്ന് രേഖകൾ

മുൻ ആരോഗ്യമന്ത്രിമാരുടെ ഇരട്ടത്താപ്പ്; എസ്എംഎ മരുന്നില്‍ പഠനം വേണമെന്ന് ശുപാര്‍ശ ചെയ്തത് ഇടത് സര്‍ക്കാരിന്റെ കാലത്തെന്ന് രേഖകൾ

ഇന്ത്യൻ നിർമിത സ്പൈനൽ മസ്കുലാർ അട്രോഫി (SMA) മരുന്നിന്റെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കാൻ വിതരണത്തിന് മുൻപ് സമഗ്രമായ പഠനവും പരിശോധനയും വേണമെന്ന് മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് നിർദേശിക്കപ്പെട്ടതെന്ന രേഖകൾ പുറത്തുവന്നു. മുൻ ആരോഗ്യമന്ത്രിമാരായ പി.കെ. ശ്രീമതി, വീണാ ജോർജ് എന്നിവരുടെ ഭരണകാലത്ത് തന്നെ മരുന്നിന്റെ ശാസ്ത്രീയ പഠനം ആവശ്യപ്പെട്ട് ഉത്തരവുകൾ ഇറങ്ങിയിരുന്നു എന്ന രേഖകൾ നിലവിൽ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, അന്ന് കൃത്യമായ പഠനം വേണമെന്ന് ശഠിച്ചവർ തന്നെ ഇന്ന് പ്രതിപക്ഷത്തിരുന്ന് ഇതേ വിഷയം ഉയർത്തി ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പരത്താൻ ശ്രമിക്കുകയാണെന്ന വിമർശനം ശക്തമാകുന്നു.

ഇന്ത്യയിൽ ആവശ്യമായ എല്ലാ ഘട്ടങ്ങളിലെയും ക്ലിനിക്കൽ ട്രയലുകൾ വിജയിച്ച് സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയ മരുന്നാണ് രോഗികളായ കുട്ടികൾക്ക് നൽകുന്നത്. എൽ.ഡി.എഫ് ഭരണകാലത്ത് ശാസ്ത്രീയ പഠനത്തിന് ഉത്തരവിട്ട അതേ വിഷയത്തിൽ, നിലവിലെ യു.ഡി.എഫ് സർക്കാർ രോഗികൾക്ക് കൃത്യസമയത്ത് മരുന്നെത്തിക്കാൻ നടപടിയെടുക്കുമ്പോൾ അതിനെതിരെ പ്രതിപക്ഷം രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ഈ രേഖകൾ വ്യക്തമാക്കുന്നു. ഭരണത്തിലുള്ളപ്പോഴും പ്രതിപക്ഷത്തുള്ളപ്പോഴും വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്ന സമീപനമാണ് ഇതിലൂടെ പുറത്തുവരുന്നത്.

Related articles

See all
Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

2010 ലെ എസ്.ഐ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം, ഉത്തരവിട്ട് ആഭ...

Popular News

സന്ദീപ് വാര്യര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

Popular News

കേരളത്തിൽ വായന മരിക്കുന്നില്ല, കൂടുതൽ ശക്തമാകുന്നു; സ്‌കൂളുകളിൽ ദിനപത്ര വായന നിർബന്ധമാക്കു...

Save your stories

Sign in