Logo
Thu, Sep 03, 2026 • 11:45 PM
LIVE TV
Watch

No business videos available

No Middle East videos available

വിദ്യാർഥികൾക്ക് ആശ്വാസം, റീവാലുവേഷൻ ഫലം വൈകിയാൽ സപ്ലിമെന്ററി ഫീസ് ഒഴിവാക്കും; ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 03, 2026
1 min read
SHARE:
SAVE: Login to save

വിദ്യാർഥികൾക്ക് ആശ്വാസം, റീവാലുവേഷൻ ഫലം വൈകിയാൽ സപ്ലിമെന്ററി ഫീസ് ഒഴിവാക്കും; ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ

തിരുവനന്തപുരം: പുനർമൂല്യനിർണയ ഫലം വൈകുന്നതിന്റെ പേരിൽ വിദ്യാർഥികൾ സപ്ലിമെന്ററി പരീക്ഷയ്ക്ക് വീണ്ടും ഫീസ് അടയ്ക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ. ഇതുസംബന്ധിച്ച് സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത് ശങ്കർ കത്തയച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ വിദ്യാർഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ പരീക്ഷാ ഫീസുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിക്ക് കുറഞ്ഞത് ഒരു ദിവസം മുമ്പെങ്കിലും ഒരു പ്രത്യേക പേപ്പറിന്റെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിൽ, വിദ്യാർഥികൾക്ക് ഫീസ് അടയ്ക്കാതെ സപ്ലിമെന്ററി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ അവസരം നൽകണമെന്നാണ് കൗൺസിലിന്റെ പ്രധാന നിർദേശം.

പുനർമൂല്യനിർണയ ഫലം കാത്തിരിക്കുമ്പോൾ പരീക്ഷ നഷ്ടപ്പെടാതിരിക്കാൻ മുൻകരുതലായി സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്ക്കേണ്ടിവരുന്ന സാഹചര്യം ഇതുവഴി ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തൽ.

മന്ത്രി റോജി എം. ജോൺ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത് ശങ്കർ സർവകലാശാല വൈസ് ചാൻസലർമാർക്ക് കത്തയച്ചത്. വിദ്യാർഥികൾക്ക് അനാവശ്യ സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനും പുനർമൂല്യനിർണയ നടപടികളിലെ കാലതാമസം അവരുടെ പരീക്ഷാ അവസരങ്ങളെ ബാധിക്കാതിരിക്കാനുമാണ് നിർദേശം ലക്ഷ്യമിടുന്നത്.


Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10