Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'ഇത് കേരളമാണ് മിസ്റ്റർ ഗോവിന്ദന്‍, വിരട്ടല്‍ പാർട്ടി അണികളോട് മതി'; കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി സനൂജ്

'ഇത് കേരളമാണ് മിസ്റ്റർ ഗോവിന്ദന്‍, വിരട്ടല്‍ പാർട്ടി അണികളോട് മതി'; കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി സനൂജ്
മാധ്യമ പ്രവർത്തകയ്ക്ക് എതിരെ കേസെടുത്തതിനെ ന്യായീകരിച്ചും ഭീഷണി മുഴക്കിയും രംഗത്തെത്തിയ  സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി സനൂജ്. സർക്കാർ-എസ്എഫ്‌ഐ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയാൽ ഇനിയും കേസേടുക്കുമെന്ന വിരട്ടല്‍ പാർട്ടിയിലെ അണികളോട് മതി. ഇത് കമ്യൂണിസ്റ്റ് രാജഭരണമല്ല, കേരളമാണ്. കേസ് കാണിച്ച് വിരട്ടാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി തെരുവില്‍ ഇറങ്ങി നടക്കില്ലെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും പി സനൂജ് വ്യക്തമാക്കി.   പി സനൂജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:  
ഇതെന്താ കമ്മ്യൂണിസ്റ്റ് രാജഭരണമോ ? ഇത് കേരളമാണ് മിസ്റ്റർ ഗോവിന്ദൻ... ''സർക്കാർ വിരുദ്ധ, എസ്എഫ്ഐ വിരുദ്ധ ക്യാമ്പയിൻ നടത്തിയാൽ മുമ്പും കേസ് എടുത്തിട്ടുണ്ട്, ഇനിയും കേസ് എടുക്കുമെന്നതിൽ സംശയ വേണ്ട...'' പറഞ്ഞത് മറ്റാരുമല്ല, സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പേരിൽ ഉണ്ടായ മാർക് ലിസ്റ്റ് വിവാദം റിപ്പോർട്ട് ചൂണ്ടിക്കാട്ടിയ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് ഫാസിലിനെതിരെ കേസ്‌... വാർത്തകൾ റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ്‌ റിപ്പോർട്ടർ അഖില നന്ദകുമാറിന് കേസ്‌... ശക്തമായ പ്രതിഷേധങ്ങൾ രേഖപ്പെടുത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യറിനും കേസ്‌... അതൊക്കെ സ്വന്തം പാർട്ടിലെ അടിമകളോട് പറഞ്ഞാൽ മതി ഗോവിന്ദാ മാഷേ... ജനാതിപത്യ രാജ്യം ആണ് ഇത്.... അല്ലാതെ പാർട്ടിയിലെ ഏകാധിപതിയുടെ വാക്ക് കേട്ട് ഓചാനിച്ചു നിന്ന് പിണറായിക്ക് ജയ് പാടുന്ന കുറെ അടിമ ബുദ്ധിജീവികളും സാംസ്‌കാരിക "നായ"കന്മാരും മാത്രമുള്ള നാടല്ല കേരളം .... സമരവും കേസ് കാണിച്ച് പേടിപ്പിക്കാൻ നിൽക്കണ്ടാ മുഖ്യമന്ത്രി തെരുവിൽ ഇറങ്ങി നടക്കില്ല മാഷേ ഓർക്കുന്നത് നല്ലതാണ്. പി.സനൂജ് (കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി)

Related articles

See all
Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Popular News

സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം 9 സുപ്രധാന ബില്ലുകൾ; പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്...

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Save your stories

Sign in