Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സര്‍ക്കാരിന്‍റെ വാഗ്ദാനം പാഴ്വാക്കായി ; കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം മുടങ്ങിയതോടെ ദുരിതത്തിലായി കുടുംബങ്ങള്‍

സര്‍ക്കാരിന്‍റെ വാഗ്ദാനം പാഴ്വാക്കായി ; കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം മുടങ്ങിയതോടെ ദുരിതത്തിലായി കുടുംബങ്ങള്‍
തിരുവനന്തപുരം :  സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും വാഗ്ദാനം പാഴ്വാക്കാകുന്നു. കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം മുടങ്ങിയതോടെ സംസ്ഥാനത്ത് ദുരിതത്തിലായത് നിരവധി കുടുംബങ്ങള്‍. പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ സര്‍ക്കാരിനെതിരെ സംഘടനകള്‍ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി പെന്‍ഷനെ ആശ്രയിക്കുന്ന 40,000ത്തോളം കുടുംബങ്ങള്‍ പ്രതിസന്ധിയിലായെന്ന് പെന്‍ഷന്‍കാരുടെ സംഘടന പറയുന്നു. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴിയാണ് സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. സഹകരണബാങ്കുകളുമായുള്ള സര്‍ക്കാര്‍ ധാരണാപത്രം സംബന്ധിച്ച് ഉത്തരവിറങ്ങാത്തത് കൊണ്ടാണ് പെന്‍ഷന്‍ വിതരണം വൈകുന്നതെന്നാണ് ഇതുസംബന്ധിച്ച വിശദീകരണം. പ്രതിമാസം 60 കോടിയോളം രൂപയാണ് പെന്‍ഷന്‍ നല്‍കാന്‍ വേണ്ടത്. പെന്‍ഷനു വേണ്ടി സഹകരണബാങ്കുകള്‍ ചെലവഴിക്കുന്ന തുക 10 ശതമാനം പലിശ സഹിതം സര്‍ക്കാര്‍ നല്‍കുമെന്നാണ് കരാര്‍. നിലവിലെ ധാരണാപത്രത്തിന്റെ കാലാവധി 2021 മാര്‍ച്ചില്‍ അവസാനിച്ചു. പുതിയ ധാരണാപത്രം ഇതുവരെ തയാറാക്കി ഉത്തരവിറങ്ങാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. അതേസമയം പുതിയ ധാരണാപത്രം ഉടന്‍ തയാറാക്കുമെന്നും പെന്‍ഷന്‍ വിതരണം പുനരാരംഭിക്കുമെന്നുമാണ് ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്. പെന്‍ഷന്‍ മുടങ്ങില്ലെന്നായിരുന്നു ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം. ഇനിയും പെന്‍ഷന്‍ വിതരണം നീണ്ടാല്‍ തങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതക്കയത്തിലാകുമെന്ന് പെന്‍ഷന്‍കാരുടെ സംഘടന പറയുന്നു.

Related articles

See all
Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Popular News

സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം 9 സുപ്രധാന ബില്ലുകൾ; പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്...

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Save your stories

Sign in