Logo
Mon, Aug 10, 2026 • 01:44 AM
LIVE TV
Watch

No business videos available

No Middle East videos available

കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ മഴ മുന്നറിയിപ്പില്ല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 09, 2026
1 min read
SHARE:
SAVE: Login to save

കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ മഴ മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞുവരുന്നു. ഇന്ന് ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ നാളെ മുതൽ സംസ്ഥാനത്തെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നിലവിലുള്ളത്. അതേസമയം, ഈ ജില്ലകളിൽ കാര്യമായ മഴ ലഭിക്കുന്നില്ല. ദിവസങ്ങളായി തുടർന്ന ശക്തമായ മഴയ്ക്ക് പിന്നാലെയാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളില്ലാത്ത ദിവസങ്ങൾ എത്തുന്നത്.

മഴ കുറഞ്ഞതോടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും വേഗം പകരും. വിവിധയിടങ്ങളിൽ നദികളിലെ ജലനിരപ്പും താഴ്ന്നിട്ടുണ്ട്. നിലവിൽ പത്തനംതിട്ടയിലെ മണിമലയാറിൽ കല്ലൂപ്പാറ സ്റ്റേഷനിൽ മാത്രമാണ് കേന്ദ്ര ജല കമ്മീഷന്റെ യെല്ലോ അലർട്ട് നിലനിൽക്കുന്നത്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലം ജില്ലയിലെ ആലപ്പാട് മുതൽ ഇടവ വരെയും, ആലപ്പുഴ ജില്ലയിലെ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും, തൃശൂർ ജില്ലയിലെ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയുമുള്ള തീരപ്രദേശങ്ങളിലാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് 10ന് വൈകിട്ട് 5.30 വരെ 1.2 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഓഗസ്റ്റ് 10ന് ഉച്ചയ്ക്ക് 2.30 വരെ കന്യാകുമാരി തീരത്തും 1.7 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. ഇവിടെയും കടലാക്രമണ സാധ്യത കണക്കിലെടുത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കടലാക്രമണ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും അധികൃതർ അറിയിച്ചു.









Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10