2 മില്യൺ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുമായി ചരിത്രനേട്ടം; ലോക റെക്കോർഡ് സ്വന്തമാക്കി കേരള പൊലീസ്
തിരുവനന്തപുരം: രണ്ട് മില്യൺ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് സ്വന്തമാക്കി ചരിത്രനേട്ടവുമായി കേരള പൊലീസ്. ലോകത്തിലെ സംസ്ഥാന പൊലീസ് ഇൻസ്റ്റാഗ്രാം പേജുകളിൽ ആദ്യമായി 20 ലക്ഷം ഫോളോവേഴ്‌സ് എന്ന നേട്ടം കൈവരിച്ചതായി കേരള പൊലീസ് അറിയിച്ചു.
ഈ നേട്ടം സംബന്ധിച്ച വിവരം കേരള പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളിലൂടെ സുരക്ഷാ സന്ദേശങ്ങൾ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കാനുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഈ നേട്ടമെന്ന് പൊലീസ് വ്യക്തമാക്കി.
നർമ്മം, സാമൂഹിക സന്ദേശങ്ങൾ, സമയോചിതമായ ബോധവൽക്കരണ ക്യാംപെയ്‌നുകൾ എന്നിവയിലൂടെ ജനങ്ങളുമായി കൂടുതൽ അടുപ്പം സ്ഥാപിക്കാനാണ് സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുവരുന്നതെന്ന് കേരള പൊലീസ് അറിയിച്ചു.
ജനങ്ങളുടെ പ്രോത്സാഹനവും നിർദേശങ്ങളും വിമർശനങ്ങളും തന്നെയാണ് ഈ മുന്നേറ്റത്തിന് പിന്നിലെ ശക്തിയെന്നും, സമൂഹമാധ്യമ കുടുംബത്തിന്റെ ഭാഗമായ എല്ലാവർക്കും കേരള പൊലീസ് നന്ദി അറിയിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിൽ, "ലോകത്തിലെ സംസ്ഥാന പൊലീസ് ഇൻസ്റ്റാഗ്രാം പേജുകളിൽ ആദ്യമായി രണ്ട് മില്യൺ ഫോളോവേഴ്‌സ് എന്ന ലോക റെക്കോർഡ് കൈവരിച്ചിരിക്കുകയാണ് നമ്മൾ. ഇത് ഞങ്ങളോടൊപ്പം സഞ്ചരിക്കുന്ന ഓരോരുത്തരുടെയും വിജയമാണ്," എന്ന് കേരള പൊലീസ് വ്യക്തമാക്കി.
സുരക്ഷിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള യാത്രയിൽ ജനങ്ങളുടെ സ്‌നേഹവും പിന്തുണയും ഇനിയും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും പൊലീസ് കുറിപ്പിൽ പറഞ്ഞു.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.