Logo
Sat, Aug 08, 2026 • 09:06 PM
LIVE TV
Watch

No business videos available

No Middle East videos available

കർണാടകയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചു; 20 പേർക്ക് പരിക്ക്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 08, 2026
1 min read
SHARE:
SAVE: Login to save

കർണാടകയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചു; 20 പേർക്ക് പരിക്ക്

ബംഗളൂരു: കർണാടകയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 20ഓളം പേർക്ക് പരിക്കേറ്റു.മരിച്ചവർ കോഴിക്കോട് സ്വദേശി ഡ്രൈവർ മിഥിലേഷും കോവൂർ സ്വദേശി കണ്ടക്ടർ എൻ.എം. അരുണ്‍കുമാറുമാണ്.

ഇന്ന് രാവിലെ 6.45ഓടെയാണ് അപകടം. ബംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയിൽ ബിഡദിക്ക് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ സൈൻ ബോർഡിന്റെ കമാനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സൈൻ ബോർഡ് തകർന്നതിന് പിന്നാലെ ബസ് മറിയുകയായിരുന്നു.മഴയെ തുടർന്ന് റോഡിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാമെന്നാണ് പ്രാഥമിക വിവരം.

അപകടത്തിൽ പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഉടൻ ബിഡദിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സ ആവശ്യമായവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാനുള്ള നടപടികളും പുരോഗമിക്കുകയാണ്.അപകടത്തെ തുടർന്ന് എക്സ്പ്രസ് ഹൈവേയിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. സംഭവത്തിൽ അധികൃതർ വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.

Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10