Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് : അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാർ ഡിവൈഎഫ്‌ഐ നേതാവിന്‍റേത്

കരിപ്പൂര്‍  സ്വര്‍ണ്ണക്കടത്ത് : അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാർ ഡിവൈഎഫ്‌ഐ നേതാവിന്‍റേത്
കണ്ണൂർ : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തിലെ മുഖ്യകണ്ണി അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചത് ഡിവൈഎഫ്‌ഐ നേതാവിന്റെ വാഹനം. ഡിവൈഎഫ്‌ഐ ചെമ്പിലോട് മേഖല സെക്രട്ടറി സജേഷ്.സിയുടെ ഉടമസ്ഥതയിലാണ് വാഹനം. രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ അര്‍ജുന്റേതാണെന്നും കണ്ടെത്തി. KL 13 AR 7789 എന്ന കാറിലാണ് അർജുൻ ആയങ്കി കരിപ്പൂർ വിമാനത്താവളത്തിലും രാമനാട്ടുകര അപകടം നടന്ന സ്ഥലത്തും എത്തിയത്. ഈ കാർ പിന്നീട് അഴിക്കോട്ടെ കപ്പൽ പൊളിശാലയ്ക്ക് സമീപത്ത് നിന്ന് അർജുന്‍റെ സുഹൃത്ത് കടത്തികൊണ്ടു പോവുകയും ചെയ്തിരുന്നു.  സിപിഎം മൊയ്യാരം ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റി അംഗവുമാണ് സജീഷ്.സി. അർജ്ജുൻ ആയങ്കിയുമായി സജീഷിന് അടുത്ത ബന്ധമാണുള്ളത്. ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് കൂടിയാണ് സജീഷ്.

Related articles

See all
Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Popular News

സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം 9 സുപ്രധാന ബില്ലുകൾ; പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്...

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Save your stories

Sign in