Logo
Tue, Aug 04, 2026 • 08:01 PM
LIVE TV
Watch

No business videos available

No Middle East videos available

കനത്ത മഴ: വയനാട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 04, 2026
1 min read
SHARE:
SAVE: Login to save

കനത്ത മഴ: വയനാട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു


കൽപ്പറ്റ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, പരിശീലന സ്ഥാപനങ്ങൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളജുകൾക്കും അവധി ബാധകമല്ല. ഇത്തരം സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അതത് സ്ഥാപന മേധാവികൾക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകി. സാഹചര്യം വിലയിരുത്തി വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി അവധി നൽകാൻ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ടെന്നും അധികൃതർ അറിയിച്ചു.

റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വിനോദസഞ്ചാരികൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരുകയും അധികൃതരുടെ നിർദേശങ്ങൾ പാലിക്കുകയും വേണമെന്നും അറിയിച്ചു.

വയനാട്ടിലെ താമരശ്ശേരി ചുരം, ബോയ്സ് ടൗൺ–പാൽച്ചുരം വഴിയുള്ള യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അനിവാര്യമായ സാഹചര്യങ്ങളിൽ മാത്രമേ യാത്ര ചെയ്യാവൂവെന്നും നിർദേശിച്ചിട്ടുണ്ട്.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ദുരന്തസാധ്യതയുള്ള മേഖലകളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും അധികൃതർ അറിയിച്ചു.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10