Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: ജിഎന്‍എ ആണ് ലാഭകരം: മുഖ്യമന്ത്രി വി ഡി സതീശൻ

കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: ജിഎന്‍എ ആണ് ലാഭകരം: മുഖ്യമന്ത്രി വി ഡി സതീശൻ

സംസ്ഥാനത്ത് വൈദ്യുതി വാങ്ങുന്നതിനെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ശരിയല്ലെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍ വ്യക്തമാക്കി. ജിഎന്‍എ വഴി വൈദ്യുതി വാങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനം. മുന്‍പ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇതേ കമ്പനിയില്‍ നിന്നാണ് വൈദ്യുതി വാങ്ങിയിരുന്നത്. ഉപഭോഗം ഏറ്റവും കൂടുന്ന പീക്ക് ഹവറുകളില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ലഭിക്കുന്നത് ജി.എന്‍.എ വഴിയാണ്. സാമ്പത്തിക ബാധ്യത പരിശോധിച്ചാല്‍, ജി.എന്‍.എ വഴി വാങ്ങുമ്പോള്‍ 2.6 രൂപയുടെ മാത്രം അധിക ബാധ്യതയാണ് വരുന്നത്, എന്നാല്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള കരാര്‍ വഴിയാണെങ്കില്‍ അത് 8.5 രൂപ അധിക ബാധ്യതയാകും. ഇതില്‍ കുറവ് ചിലവ് വരുന്നത് ജി.എന്‍.എ തന്നെയാണ്. 8 രൂപയ്ക്ക് ലഭിക്കുന്ന വൈദ്യുതി വാങ്ങാതെ 14 രൂപയുടെ വൈദ്യുതി വാങ്ങിയാല്‍ അത് സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണം അട്ടിമറിക്കാന്‍ ഒന്നാം പ്രതിയുടെ ശ്രമം; കമ്പ്യൂട്ടര...

Popular News

പുന്നപ്ര-വയലാര്‍ സമരവിവാദം: തോമസ് ഐസക്കിനെതിരായ സി.പി.ഐ ആക്രമണത്തില്‍ മൗനം പാലിച്ച് സി.പി....

Popular News

'പരീക്ഷയ്ക്ക് മണിക്കൂറുകള്‍ മാത്രം'; കാലടി വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയില്‍; ഹൈക്കോടതി ഡി...

Popular News

മൂന്ന് ചക്രവാതച്ചുഴികള്‍; സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളി...

Save your stories

Sign in